ബിജെപി സ്ഥാനാര്‍ഥി പട്ടിക; ഏകദേശ ധാരണയായി

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍ നേമത്തും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍...

ബിജെപി സ്ഥാനാര്‍ഥി പട്ടിക; ഏകദേശ ധാരണയായി

rajagopal-woth-kummanam

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാല്‍ നേമത്തും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലോ ആറന്‍മുളയിലോ മത്സരിച്ചേക്കും.

പാര്‍ട്ടിയുടെ ഉന്നത വൃത്തങ്ങള്‍ ഒ. രാജഗോപാല്‍ വീണ്ടും അങ്ക കളത്തില്‍ ഇറങ്ങും എന്ന സൂചന നല്‍കുമ്പോള്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഒ രാജഗോപാല്‍. എന്നാല്‍ രാജഗോപാല്‍ മത്സരിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന അദ്ദേഹം അംഗീകരിക്കാന്‍ തന്നെയാണ് സാധ്യത.

ബി ജെ പി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മഞ്ചേശ്വരത്തു നിന്നും കെ സുരേന്ദ്രനും പികെ കൃഷ്ണദാസ് കാട്ടാക്കടയിലും ശ്രീധരന്‍ പിള്ള ചെങ്ങന്നൂരും മത്സരിച്ചേക്കും.

Read More >>