ഇരവിപുരത്ത് ബിനോയ് ഷാനൂര്‍ യുഡിഎഫ് വിമതന്‍

കൊല്ലം: ഇരവിപുരത്ത് മുന്‍ കൊല്ലം പാര്‍ലമെന്‍റ് സെക്രട്ടറി ബിനോയ് ഷാനൂര്‍ വിമതനായി പ്രചാരണം ആരംഭിച്ചു. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും...

ഇരവിപുരത്ത് ബിനോയ് ഷാനൂര്‍ യുഡിഎഫ് വിമതന്‍

binoy-shanoorകൊല്ലം: ഇരവിപുരത്ത് മുന്‍ കൊല്ലം പാര്‍ലമെന്‍റ് സെക്രട്ടറി ബിനോയ് ഷാനൂര്‍ വിമതനായി പ്രചാരണം ആരംഭിച്ചു. യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും മുമ്പേയാണ് വിമത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്. ആര്‍എസ്പിയ്ക്ക് നല്‍കിയ കൊല്ലം ഇരവിപുരം മണ്ഡലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ല നേതാവ് വിമതനായി പ്രചാരണം ആരംഭിച്ചത്.

ഘടകക്ഷികള്‍ക്ക് നല്‍കുന്ന ഇരവിപുരം സീറ്റ് കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണെന്നും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശക്തി തെളിയിക്കാനാണ് താന്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും ബിനോയ് ഷാനൂര്‍ വിശദീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും നടിയുമായ സോണിയ റഷീദാണ് ബിനോയ് ഷാനൂറിന്‍റെ ഭാര്യ.

ഫ്ലക്സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചും വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചും ബിനോയ്‌ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇരവിപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങുന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് ബിനോയ് ഷാനൂര്‍ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

Read More >>