സ്വത്തിന്റെ ഭൂരിഭാഗവും തീവ്രവാദ പ്രവർത്തനത്തിന് എഴുതിവച്ച് ലാദന്റെ വിൽപത്രം

അല്‍ ഖ്വെയ്ദ നേതാവ് ഉസമ ബിൻലാദൻ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജിഹാദിന് നീക്കിവെക്കണമെന്ന് വിൽപത്രമെഴുതിയിരുന്നതായി റിപ്പോർട്ട്. കൊലപാതകവുമായി...

സ്വത്തിന്റെ ഭൂരിഭാഗവും തീവ്രവാദ പ്രവർത്തനത്തിന് എഴുതിവച്ച്  ലാദന്റെ വിൽപത്രം

bin-laden-

അല്‍ ഖ്വെയ്ദ നേതാവ് ഉസമ ബിൻലാദൻ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജിഹാദിന് നീക്കിവെക്കണമെന്ന് വിൽപത്രമെഴുതിയിരുന്നതായി റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് നേവി സീൽ പിടിച്ചെടുത്ത രേഖകളിലുള്ള ഈ വിവരം എബിസി ന്യൂസാണ് പുറത്തുവിട്ടത്.

സ്വത്തിന്റെ ഭൂരിഭാഗവും ആഗോള തലത്തിൽ തീവ്രവാദ പ്രവർത്തനത്തിനായി നീക്കിവെക്കണമന്ന് ലാദൻ വിൽപത്രത്തിൽ പറയുന്നു. ഏകശേദം 2.9 കോടി വിലവരുന്ന സ്വത്തുക്കളാണ് ജിഹാദിനായി മാറ്റിവെച്ചിരിക്കുന്നത്. സ്വത്തിന്റെ ഒരു ശതമാനം അല്‍ ഖ്വെയ്ദയുടെ മുതിർന്ന തലവനായ അബു ഹഫ്‌സ് അല്‍ മൗരിത്താനിക്ക് നൽകണമെന്നും വിൽപത്രത്തിൽ വ്യകതമാക്കുന്നുണ്ട്. നേരത്തെ 30,000 ഡോളർ മൗരിത്താനിക്ക് നൽകിയിട്ടുണ്ടെന്നും വിൽപത്രം പറയുന്നു. തന്റെ മരണശേഷം ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് ലാദൻ വിൽപത്രത്തിലൂടെ പിതാവിനോടു പറയുന്നുണ്ട്.

2011ൽ പാകിസ്ഥാനിലെ അമേരിക്കൻ സേനയായ നേവി സീൽ ആണ് ബിൻ ലാദനെ കൊലപ്പെടുത്തിയത്.