ബ്രസല്‍സ് ഭീകരാക്രമണം; ബോംബ് എത്തിച്ചത് ബാഗിലാക്കി

ബ്രസല്‍സ്: ബെല്‍ജിയം വിമാനത്താവളത്തിലേക്ക് ബോംബുകള്‍ കൊണ്ട് വന്നത് ടാക്സിയില്‍ എത്തിച്ച ബാഗുകളില്‍. സേവന്റം മേയര്‍ ഫ്രാന്‍സിസ് വെര്‍മേറിയനാണ് ഈ വിവരം...

ബ്രസല്‍സ് ഭീകരാക്രമണം; ബോംബ് എത്തിച്ചത് ബാഗിലാക്കി

airport-attack

ബ്രസല്‍സ്: ബെല്‍ജിയം വിമാനത്താവളത്തിലേക്ക് ബോംബുകള്‍ കൊണ്ട് വന്നത് ടാക്സിയില്‍ എത്തിച്ച ബാഗുകളില്‍. സേവന്റം മേയര്‍ ഫ്രാന്‍സിസ് വെര്‍മേറിയനാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.ടാക്‌സിയിലെത്തിച്ച ബാഗുകള്‍ മൂന്നു ട്രോളികളിലാക്കി വിമാനത്താവളത്തില്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇവയില്‍ ഒരെണ്ണം പൊട്ടിയില്ല. മൂന്നാമത്തെ ബോംബ് സുരക്ഷാസേന കണ്ടെത്തി നിര്‍ജീവമാക്കുകയായിരുന്നു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബ്രസല്‍സിലെ വിമാനത്താവളത്തില്‍ ഇരട്ടസ്‌ഫോടനമുണ്ടായത്. ഒരു മണിക്കൂറിനുശേഷം മീല്‍ബീക്ക് മെട്രോ സ്‌റ്റേഷനില്‍ 20 പേരുടെ ജീവനെടുത്തുകൊണ്ട് അടുത്ത സ്‌ഫോടനം നടന്നു.

ബോംബുകള്‍ എത്തിച്ചയാള്‍ രക്ഷപെട്ടതായാണ് നിഗമനം. ഇയാള്‍ക്കു വേണ്ടി ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നതായും ഫ്രാന്‍സിസ് വെര്‍മേറിയന്‍ അറിയിച്ചു.

Read More >>