ബ്രസല്‍സ് ഭീകരാക്രമണം: സൂത്രധാരനുവേണ്ടി ലുക്ക് ഒട്ട് നോട്ടിസ്

ബ്രസല്‍സ്: ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുതത്തിന്റെ തൊട്ടുപിന്നാലെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന്...

ബ്രസല്‍സ് ഭീകരാക്രമണം: സൂത്രധാരനുവേണ്ടി ലുക്ക് ഒട്ട് നോട്ടിസ്

look-out-notice

ബ്രസല്‍സ്: ബ്രസല്‍സ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുതത്തിന്റെ തൊട്ടുപിന്നാലെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് സംശയിക്കുന്നയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

സാവെന്റം എയര്‍പോര്‍ട്ടില്‍ നടന്ന ഇരട്ടസ്‌ഫോടനവുമായി നേരിട്ടു ബന്ധമുണ്ടെന്ന് കരുതുന്ന ആളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. ലൈറ്റ് കളര്‍ ജാക്കറ്റും തൊപ്പിയും ധരിച്ചു ട്രോളിയുമായി വിമാനത്താവളത്തിലൂടെ നീങ്ങുന്ന ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം നീങ്ങുന്ന രണ്ട് പേരാണ് എയര്‍പോര്‍ട്ടില്‍ പൊട്ടിത്തെറിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഇയാള്‍ക്കായി രാജ്യമൊട്ടാകെ വ്യാപക തിരച്ചില്‍ ആരംഭിച്ചു

ജനങ്ങള്‍ ഒറ്റക്കെട്ടായിനിന്നു പ്രതിസന്ധിയെ നേരിടണമെന്നു ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കിള്‍അറിയിച്ചു.

ഇന്നലെ സാവെന്റം എയര്‍പോര്‍ട്ടിലും മാല്‍ബീക് മെട്രോ സ്റ്റേഷനിലുമായി നടന്ന ആക്രമണങ്ങളില്‍ 30ലധികം പേര്‍ കൊല്ലപ്പെട്ടു. 200 ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.