ബിഡിജെഎസ്സിന്‍റെ സീറ്റ് ഗൗരി അമ്മയ്ക്ക് നല്‍കാമെന്ന് വെള്ളാപ്പള്ളി

ന്യൂഡൽഹി: കെ.ആർ.ഗൗരിയമ്മയുടെ ജെഎസ്എസ്, എൻഡിഎയിൽ ചേർന്നാൽ ഭാരത് ധർമ ജനസേനയ്ക്ക് (ബിഡിജെഎസ്) ലഭിച്ചിട്ടുള്ള അരൂർ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങൾ...

ബിഡിജെഎസ്സിന്‍റെ സീറ്റ് ഗൗരി അമ്മയ്ക്ക് നല്‍കാമെന്ന് വെള്ളാപ്പള്ളി

gowri-amma-jss-1

ന്യൂഡൽഹി: കെ.ആർ.ഗൗരിയമ്മയുടെ ജെഎസ്എസ്, എൻഡിഎയിൽ ചേർന്നാൽ ഭാരത് ധർമ ജനസേനയ്ക്ക് (ബിഡിജെഎസ്) ലഭിച്ചിട്ടുള്ള അരൂർ ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങൾ വിട്ടുകൊടുക്കാൻ തയാറാണെന്നു ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശൻ.

ബിഡിജെഎസ് ഇതിനകം പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ചും ഗൗരിയമ്മയുടെ പാർട്ടിക്കു സീറ്റു നൽകാൻ മടിയില്ലെന്നു വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

എൽഡിഎഫ് സീറ്റു നിഷേധിച്ച സാഹചര്യത്തിൽ ഗൗരിയമ്മയും സിപിഎമ്മുമായി അനുരഞ്ജനത്തിനു സാധ്യത തീരെയില്ലെന്നു ബിഡിജെഎസ് നേതൃത്വം വിലയിരുത്തുന്നു. അത് കൊണ്ട് തന്നെ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന ഗൗരിയമ്മയെ എൻഡിഎയുമായി സഹകരിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ബിഡിജെഎസ് ആരംഭിച്ചു കഴിഞ്ഞു.

സിപിഎം വഞ്ചിച്ചുവെന്നു തുറന്നടിച്ച ഗൗരിയമ്മ ബിജെപി നേതൃത്വത്തിന്റെ ക്ഷണം തള്ളിക്കളഞ്ഞില്ലെന്നത് അനുകൂല സൂചനയായാണു ബിഡിജെഎസ് നിഗമനം.