ബി.ഡി.ജെ.എസ് നെ.ഡി.എയുടെ ഭാഗം : വെള്ളാപ്പള്ളി നടേശന്‍

ഡൽഹി: ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) എൻ.ഡി.എയുടെ ഭാഗമായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ട...

ബി.ഡി.ജെ.എസ് നെ.ഡി.എയുടെ ഭാഗം : വെള്ളാപ്പള്ളി നടേശന്‍

vellappally natesan

ഡൽഹി: ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) എൻ.ഡി.എയുടെ ഭാഗമായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും താനും തുഷാറും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻെറ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതിൻെറ അടിസ്ഥാനത്തിലാണ് എൻ.ഡി.എയിൽ ചേരുന്നത് എന്ന് പറഞ്ഞ വെള്ളാപ്പള്ളി ബി.ജെ.പിയുടെ കേരളഘടകവുമായി തർക്കമുണ്ടാകില്ലെന്നും വ്യക്തമാക്കി. എത്ര സീറ്റ് വേണമെങ്കിലും നൽകാൻ തയാറാണെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Read More >>