സീറ്റ് വിഭജനം: ബിജെപി-ബിഡിജെഎസ് ധാരണയായി

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി-ബിഡിജെഎസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. വര്‍ക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട് സീറ്റുകള്‍ അടക്കം 37...

സീറ്റ് വിഭജനം: ബിജെപി-ബിഡിജെഎസ് ധാരണയായി

bdjs

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപി-ബിഡിജെഎസ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. വര്‍ക്കല, വാമനപുരം, കോവളം, കാഞ്ഞങ്ങാട് സീറ്റുകള്‍ അടക്കം 37 സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും. പുതുക്കാട്, നെന്മാറ സീറ്റുകള്‍ ബിജെപിക്ക് തന്നെയാണ്.

രണ്ട് ദിവസത്തിനുള്ളില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത തുഷാര്‍ വെള്ളാപ്പള്ളി നിഷേധിച്ചു.


അതേസമയം, മറ്റ് ഘടകകക്ഷികളുമായി രണ്ട് ദിവസത്തിനകം ചര്‍ച്ച പൂര്‍ത്തിയാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചു. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വ  കാര്യത്തില്‍ തീരുമാനമായില്ലെന്നും കുമ്മനം അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

എന്‍ഡിഎയിലെ ചെറുഘടകക്ഷികളുമായി ബിജെപി സീറ്റ് ചര്‍ച്ച നടത്തിയിരുന്നു. രാജന്‍ ബാബുവിന്റെ ജെ.എസ്.എസും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും അടക്കമുള്ളവര്‍ക്ക് എട്ട് സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി നിലപാട്.