വിജയ് മല്യയെ രാജ്യം വിടാൻ അനുവദിക്കരുത്: പൊതുമേഖലാ ബാങ്കുകള്‍ സുപ്രീം കോടതിയിലേക്ക്

പ്രമുഖ വ്യവസായിയും കിങ്ങ് ഫിഷർ മേധാവിയുമായ വിജയ് മല്യയെ രാജ്യം വിടാൻ അനുവദിക്കരുത് എന്ന ആവശ്യപ്പെട്ടു പൊതുമേഖലാ ബാങ്കുകളുടെ സംഘടന സുപ്രീം കോടതിയെ...

വിജയ് മല്യയെ രാജ്യം വിടാൻ അനുവദിക്കരുത്: പൊതുമേഖലാ ബാങ്കുകള്‍ സുപ്രീം കോടതിയിലേക്ക്

Vijay Mallya

പ്രമുഖ വ്യവസായിയും കിങ്ങ് ഫിഷർ മേധാവിയുമായ വിജയ് മല്യയെ രാജ്യം വിടാൻ അനുവദിക്കരുത് എന്ന ആവശ്യപ്പെട്ടു പൊതുമേഖലാ ബാങ്കുകളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ഹർജി ബുധനാഴ്ച കോടതി വാദം കേൾക്കും.

എസ്. എബി.ഐയുടെ നേതൃത്വത്തിൽ 17 ബാങ്കുകളാണ് ഹർജിക്കാർ. 6963 കോടി രൂപയുടെ ബാധ്യതയാണ് കിങ്ങ്ഫിഷർ എയർലൈൻസിന് ഇവരോടുള്ളത്.

ഏറ്റവും അധികം തുക ലഭിക്കുവാനുള്ളത് എ സ്. എ ബി ഐ യ്ക്കാണ്- 1600 കോടി രൂപ.
മറ്റ് ബാങ്കുകളിൽ വിജയ് മല്യയ്ക്കുള്ള ബാധ്യതകൾ ഇന്ത്യന്‍ രൂപയില്‍ :

പഞ്ചാബ് നാഷണൽ ബാങ്ക് 800 കോടി
എ.ഡി.ബി ഐ 800 കോടി
ബാങ്ക് ഓഫ് ഇന്ത്യ 650 കോടി
ബാങ്ക് ഓഫ് ബറോഡ 550 കോടി
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 410 കോടി
UCO 320 കോടി,
കോർപ്പറേഷൻ ബാങ്ക് 310 കോടി
സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ 150 കോടി
ഇന്ത്യൻ ഓവർസീസ് ബാങ്ക് 140 കോടി
ഫെഡറൽ ബാങ്ക് 90 കോടി
പഞ്ചാബ് സിന്ദ് ബാങ്ക് 60 കോടി
ആക്സിസ് ബാങ്ക് 50 കോടി

Read More >>