ഇനി മത്സരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള.'എൽഡിഎഫ് പത്തനാപുരത്ത് സീറ്റ് തന്നാൽ പാർട്ടി...

ഇനി മത്സരിക്കാനില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള

balakrishna

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണപിള്ള.

"എൽഡിഎഫ് പത്തനാപുരത്ത് സീറ്റ് തന്നാൽ പാർട്ടി മത്സരിക്കും. കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഗണേശ്കുമാർ മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കുക. എല്ലാത്തവണയും യുഡിഎഫ് കൊട്ടാരക്കരയും പത്തനാപുരത്തും പാർട്ടിക്ക് സീറ്റ് നൽകും. കൊട്ടാരക്കരയിൽ കാലുവാരി തോൽപ്പിക്കും. പത്തനാപുരത്ത് കാലുവാരിയാലും ജയിക്കും,"ബാലകൃഷ്ണ പിള്ള പറഞ്ഞു.


അരമനകൾ എങ്ങനെ സഹായിക്കുമെന്നതിനെ ആശ്രയിച്ചാണ് ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ഭാവി. കെഎംജോർജിനെ കെഎം മാണി കാലുവാരിയതോടെയാണ് കേരള കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടത് എന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എഴുതിയ കത്ത് മുഴുവന്‍ താന്‍ വായിച്ചതാണെന്നും  സരിതയ്ക്ക് പിന്നിൽ താനാണെന്ന് ഉമ്മൻചാണ്ടി ഒരിക്കലും പറയില്ല എന്നും ബാലകൃഷ്ണ പിള്ള കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഉമ്മൻചാണ്ടി പറഞ്ഞാൽ ബാക്കി കാര്യങ്ങൾ അപ്പോൾ പറയാമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.