ദേശീയ ഗാനം ആലപിക്കാന്‍ ബച്ചന്‍ പണം വാങ്ങിയിട്ടില്ല: ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യ- പാക്‌ മത്സരത്തിന്‌ മുന്നോടിയായി ദേശീയ ഗാനം ആലപിക്കാന്‍ അമിതാഭ്‌ ബച്ചന്‍ കോടികള്‍ പ്രതിഫലം വാങ്ങിയെന്ന മാധ്യമ...

ദേശീയ ഗാനം ആലപിക്കാന്‍ ബച്ചന്‍ പണം വാങ്ങിയിട്ടില്ല: ഗാംഗുലി

amitha-bachan

കൊല്‍ക്കത്ത: ഇന്ത്യ- പാക്‌ മത്സരത്തിന്‌ മുന്നോടിയായി ദേശീയ ഗാനം ആലപിക്കാന്‍ അമിതാഭ്‌ ബച്ചന്‍ കോടികള്‍ പ്രതിഫലം വാങ്ങിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ നായകനുമായ സൗരവ്‌ ഗാംഗുലി രംഗത്ത്.

ഈഡന്‍ ഗാര്‍ഡനില്‍ ദേശീയ ഗാനം ആലപിക്കുന്നതിന്‌ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന്‌ ഗാംഗുലി വ്യക്‌തമാക്കി. സ്വന്തം കാശ്‌ ചിലവാക്കിയാണ്‌ അദ്ദേഹം കൊല്‍ക്കത്തയില്‍ എത്തിയതെന്നും ബച്ചന്‍ ഏറ്റവും ബഹുമാന്യനായ വ്യക്‌തിത്വമാണെന്നും അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ഗാംഗുലി പറഞ്ഞു.

"ഞാന്‍ അദ്ദേഹത്തോട്‌ കുറച്ച്‌ പണമെങ്കിലും സ്വീകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചെങ്കിലും പണത്തിന്‍റെ കാര്യം ഇവിടെ ഉദിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ്‌ ഞാനിത്‌ ചെയ്യുന്നത്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു," ഗാംഗുലി പറഞ്ഞു.

Read More >>