ബാബു ഭരദ്വാജ്‌ അന്തരിച്ചു

കോഴിക്കോട്‌: ഹൃദയാഘാതത്തേത്തുടര്‍ന്നു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ്‌ (68) അന്തരിച്ചു.കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു...

ബാബു ഭരദ്വാജ്‌ അന്തരിച്ചു

babu-bharadwaj

കോഴിക്കോട്‌: ഹൃദയാഘാതത്തേത്തുടര്‍ന്നു എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ്‌ (68) അന്തരിച്ചു.കരള്‍, വൃക്കസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി  കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി ഒമ്പതോടെ ഇഹലോകവാസം വെടിയുകയായിരുന്നു.

ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വകുപ്പില്‍ ഉദ്യോഗസ്‌ഥനായിരുന്ന അദ്ദേഹത്തിന്‍റെ 'കലാപങ്ങള്‍ക്കൊരു ഗൃഹപാഠം' എന്ന നോവലിനു 2006-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.


കൈരളി ടിവിയുടെ ക്രിയേറ്റീവ്‌ എക്‌സിക്യൂട്ടീവ്‌, ചിന്ത വാരിക എഡിറ്റര്‍, മീഡിയവണ്‍ പ്രോഗ്രാം ചീഫ്‌ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചു. രവീന്ദ്രന്‍ സംവിധാനം ചെയ്‌ത ഇനിയും മരിക്കാത്ത ഓര്‍മകള്‍ എന്ന സിനിമയുടെ നിര്‍മാതാവാണ്‌. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത അന്യര്‍ എന്ന സിനിമയില്‍ പാടിയിട്ടുണ്ട്‌.

പ്രവാസിയുടെ കുറിപ്പുകള്‍, ശവഘോഷയാത്ര (ലഘുനോവലുകള്‍), പപ്പറ്റ്‌ തിയറ്റര്‍ (ചെറുകഥാസമാഹാരം), പഞ്ചകല്യാണി, പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യനഗരങ്ങള്‍ എന്നിവയാണു പ്രധാനകൃതികള്‍.

Read More >>