'ബാഹുബലി-ദി കണ്ക്ലൂഷന്‍' റിലീസ് അടുത്ത വര്‍ഷം ഏപ്രിലില്‍

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം 'ബാഹുബലി-ദി കണ്ക്ലൂഷന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 5 ഭാഷകളിലായി പുറത്തിറങ്ങിയ...

bahubali-2

ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം 'ബാഹുബലി-ദി കണ്ക്ലൂഷന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 5 ഭാഷകളിലായി പുറത്തിറങ്ങിയ  'ബാഹുബലി-ദി ബിഗിനിംഗ്'എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ചിത്രം. ഈ വര്‍ഷം അവസാനം ചിത്രം പുറത്തിറങ്ങും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ തെറ്റാണെന്നും 2017 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.


ഇന്ത്യന്‍ സിനിമാചരിത്രത്തിലെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച ബാഹുബലിയുടെ ആദ്യഭാഗം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം റിലീസ് വൈകും എന്ന വാര്‍ത്ത പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

ഹൈദെരാബാദിലെ രാമോജി റാവു ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ്‌ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കേരളത്തില്‍ കണ്ണൂരിലും ചിത്രീകരണം നടന്നിരുന്നു. പത്മപുരസ്കാര ജേതാവായ  എസ്.എസ്.രാജമൌലി സംവിധാനം നിര്‍വഹിക്കുന്ന ബഹുബലിയില്‍ പ്രഭാസ്, അനുഷ്ക, തമന്ന, നാസ്സര്‍, റാണ ദഗ്ഗുബതി എന്നിവരാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.