കൊട്ടാരക്കരയില്‍ ആയിഷ പോറ്റി സിപിഐ(എം) സ്ഥാനാര്‍ഥി ആയേക്കും

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ സിറ്റിങ് എംഎല്‍എ അയിഷാ പോറ്റിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഐ(എം)  സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു....

കൊട്ടാരക്കരയില്‍ ആയിഷ പോറ്റി സിപിഐ(എം) സ്ഥാനാര്‍ഥി ആയേക്കും

aisha-pottyതിരുവനന്തപുരം: കൊട്ടാരക്കരയില്‍ സിറ്റിങ് എംഎല്‍എ അയിഷാ പോറ്റിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഐ(എം)  സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കുണ്ടറയില്‍ വി എസ് പക്ഷനേതാവ് ജെ മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനാര്‍ത്ഥിയാകും. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കി.

രണ്ടുതവണ മല്‍സരിച്ചവര്‍ക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നേരത്തെ ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ അയിഷാ പോറ്റിയുടെ പേര് ഒഴിവാക്കിയിരുന്നു.ജയസാധ്യത പരിഗണിച്ചാണ് കൊട്ടാരക്കരയില്‍ വീണ്ടും അയിഷാ പോറ്റിയെ മല്‍സരിപ്പിക്കാന്‍ സിപിഐ(എം) സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വം നല്‍കിയ പട്ടികയില്‍ പ്രഥമ പരിഗണന ഉണ്ടായിരുന്ന കെ രാജഗോപാലിനെ ഒഴിവാക്കിയാണ് അയിഷാ പോറ്റിയെ മല്‍സരിപ്പിക്കുന്നത്.