ഏഷ്യ കപ്പ്‌; ഹാട്രിക്ക് ജയം തേടി ഇന്ത്യ ഇന്ന് ലങ്കയ്ക്ക് എതിരെ

ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ...

ഏഷ്യ കപ്പ്‌; ഹാട്രിക്ക് ജയം തേടി ഇന്ത്യ ഇന്ന് ലങ്കയ്ക്ക് എതിരെ

team-india_660_101013053131

ധക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഫൈനലില്‍ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.  ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, ഓപണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുടെ പരിക്ക് ടീമിനെ ചെറുതായി അലട്ടുന്നുണ്ടെങ്കിലും ഒരു വിജയത്തില്‍ കുറഞ്ഞ് ഒന്നും ടീം ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

ധവാന്‍ പരിക്കുമൂലം പാകിസ്ഥാനെതിരായ മത്സരം കളിച്ചിരുന്നില്ല. ധവാനു പകരം അജിന്‍ക്യ രഹാനെയാണ് കഴിഞ്ഞ മല്‍സരത്തില്‍ ടീമിലെത്തിയത്. ധവാനെനോക്കൂടാതെ രോഹിത്തും ഇന്നു പുറത്തിരിക്കുകയാണെങ്കില്‍ രഹാനെയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ ഓപണറായെത്തും.

ശ്രീലങ്കയ്ക്കും പരിക്കുതന്നെയാണ് തലവേദന. ക്യാപ്റ്റന്‍ ലസിത് മലിംഗയ്ക്ക് കാല്‍മുട്ടിനാണ് പരിക്ക്. ടൂര്‍ണമെന്റില്‍ മലിംഗ ഇനി കളിക്കുമോ എന്ന കാര്യം സംശയമാണെന്ന് താത്കാലിക ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ലോകകപ്പിന് മുമ്പായി മലിംഗ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍ ടീം മാനേജ്‌മെന്റ്.

Read More >>