ഏഷ്യ കപ്പ്‌: ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

മിര്‍പൂര്‍: പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യയാണ് ഞാറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശിന്റെ...

ഏഷ്യ കപ്പ്‌: ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

bangladesh

മിര്‍പൂര്‍: പാക്കിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യയാണ് ഞാറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശിന്റെ എതിരാളികള്‍. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ബംഗ്ലാദേശ് ഫൈനലില്‍ പ്രവേശിക്കുന്നത്.

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തു. തുടക്കത്തിലെ കനത്ത തകര്‍ച്ചക്കുശേഷം പുറത്താകാതെ 42 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സര്‍ഫ്രാസ് അഹമ്മദിന്റെയും 41 റണ്‍സെടുത്ത ഷൊഐബ് മാലിക്കിന്റെയും കരുത്തിലാണ് പാക്കിസ്ഥാന്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 48 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിന്റെയും പുറത്താകാതെ 22 റണ്‍സെടുത്ത മഹ്മദുള്ളയുടെയും 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൊര്‍താസയുടെയും കരുത്തില്‍ അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേയാണ്  വിജയം നേടി.


ബംഗ്ലാദേശിനുവേണ്ടി അല്‍-അമിന്‍ ഹൊസൈന്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മുന്നും അരാഫത്ത് സണ്ണി 35 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Read More >>