ആപ്പിള്‍- എഫ്ബിഐ തര്‍ക്കം; കോടതി ആപ്പിളിനൊപ്പം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആപ്പിളും സുരക്ഷ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന്...

ആപ്പിള്‍- എഫ്ബിഐ തര്‍ക്കം; കോടതി ആപ്പിളിനൊപ്പം

apple-v-FBI

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആപ്പിളും സുരക്ഷ ഏജന്‍സിയായ എഫ്ബിഐയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് വില്‍പനക്കാരന്റെ ഐഫോണ്‍ തുറക്കാന്‍ സഹായിക്കണമെന്ന് എഫ്ബിഐ ന്യൂയോര്‍ക്ക് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു വിവരങ്ങള്‍ പുറത്തെടുക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു

ലോക്ക് ചെയ്ത ഐഫോണുകളിലെ വിവരങ്ങള്‍ പുറത്തെടുക്കാന്‍ എഫ്ബിഐയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചുവെങ്കിലും നിയമപരമായി ലോക്ക് ചെയ്ത ഫോണ്‍ വിവരങ്ങള്‍ പുറത്തെടുക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെടാനാകില്ലെന്ന് കോടതിനിരീക്ഷിച്ചു.

അമേരിക്കന്‍ സുരക്ഷ ഏജന്‍സികള്‍ ടെക്‌നോളജി കമ്പനികളുടെ എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ക്ക് മുകളില്‍ കൈകടത്താന്‍ശ്രമിക്കുകയാണ്എന്നുംതങ്ങള്‍ ഒരിക്കലും ഇതിനു കൂട്ടുനില്‍ക്കില്ലെന്നും ആപ്പിള്‍ പറയുന്നു. കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണ് എന്നും നിയമവും ന്യായവും തങ്ങളുടെ ഒപ്പമാണ് എന്നും ആപ്പിള്‍ കമ്പനി പറയുന്നു.

Read More >>