മണിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് 'അമ്മ'

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടു. മണിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്ന്...

മണിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന്

Kalabhavan-Maniകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടനയായ 'അമ്മ' ആവശ്യപ്പെട്ടു. മണിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ട് വരണമെന്ന് 'അമ്മ' പ്രസിഡന്‍റ് ഇന്നസെന്‍റ് പറഞ്ഞു. മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാന്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് മാക്ട ഫെഡറേഷനും വ്യക്തമാക്കി.

അതേസമയം, മണിയുടെ പണം നഷ്ടപ്പെട്ടിരുന്നു എന്ന ആരോപണവുമായി സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്തെത്തി. മണിയുടെ പണം ചിലര്‍ തട്ടിയെടുത്തു എന്ന വാര്‍ത്ത‍ ശരിയാണെന്നും പണം തട്ടാനായി ചിലര്‍ മണിയെ പരിപാടികള്‍ നടത്താന്‍ നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

പണം കൊണ്ട് പോയത് ഒപ്പം നിന്നവര്‍ തന്നെയാണെന്നും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിരുന്നതില്‍ മണി ദുഃഖിതനായിരുന്നു എന്നും രാമകൃഷ്ണന്‍ പറഞ്ഞു. സിനിമയ്ക്ക് പോയാല്‍ പണം ലഭിച്ചിരുന്നത് അക്കൗണ്ട്‌ വഴി മാത്രമാണ്. സുഹൃത്തുക്കളാണ് മണിയെ മദ്യത്തിന് അടിമയാക്കി  മാറ്റിയതെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.