മമ്മൂട്ടിയുടെ നായികയായി അമല പോള്‍

തെന്നിന്ത്യന്‍ താരനായിക അമല പോള്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ നായികയാകുന്നു.ഇതിനുമുന്‍പ് 2 മലയാളചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി...

മമ്മൂട്ടിയുടെ നായികയായി അമല പോള്‍

mammootty

തെന്നിന്ത്യന്‍ താരനായിക അമല പോള്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ നായികയാകുന്നു.

ഇതിനുമുന്‍പ് 2 മലയാളചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചിട്ടുള്ള അമല പോള്‍ ആദ്യമായാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

‘ഓര്‍ഡിനറി’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന് തിരക്കഥ രചിച്ച നിഷാദ് കോയയാണ് പുതിയ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സംവിധായകന്‍ ജോണി ആന്റണിയും മമ്മൂട്ടിയും ഇതിനുമുന്‍പ് ഒരുമിച്ച ‘തുറുപ്പുഗുലാന്‍’ , താപാന’ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു.

ചിത്രത്തിലെ മറ്റു താരങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. നിതിന്‍ രഞ്ജി പണിക്കരുടെ ‘കസബ’ , ലിജോ ജോസ് പെള്ളിശ്ശെരിയുടെ പുതിയ ചിത്രം എന്നിവയുടെ ഷൂട്ടിംഗ് കഴിഞ്ഞാലുടന്‍ തോപ്പില്‍ ജോപ്പന്റെ ചിത്രീകരണം ആരംഭിക്കും.