വിമാനത്തില്‍ ഇക്കണോമി ക്ലാസിനും താഴെ ഒരു 'ക്ലാസ്' വരുന്നു

ഇക്കോണമി’ ക്ലാസിൽ തിരക്കേറിയപ്പോൾ കുറഞ്ഞ സൗകര്യത്തിന് കൂടുതല്‍ പൈസ എന്ന വാണിജ്യ തന്ത്രം ലക്‌ഷ്യം വച്ചു വിമാനങ്ങളില്‍ ഇക്കണോമി ക്ലാസിനും താഴെ മറ്റൊരു...

വിമാനത്തില്‍ ഇക്കണോമി ക്ലാസിനും താഴെ ഒരു

low-enocomy-class

ഇക്കോണമി’ ക്ലാസിൽ തിരക്കേറിയപ്പോൾ കുറഞ്ഞ സൗകര്യത്തിന് കൂടുതല്‍ പൈസ എന്ന വാണിജ്യ തന്ത്രം ലക്‌ഷ്യം വച്ചു വിമാനങ്ങളില്‍ ഇക്കണോമി ക്ലാസിനും താഴെ മറ്റൊരു ക്ലാസ് കൂടി വരുന്നു. ‘ബേസിക് ഇക്കോണമി’, ‘ലാസ്റ്റ് ക്ലാസ്’, ‘ഇക്കോണമി മൈനസ്’ എന്നൊക്കെയുള്ള പേരുകളിൽ സൗകര്യം കുറഞ്ഞ സീറ്റുകൾ അവതരിപ്പിക്കുന്നത് അമേരിക്കയിലെ പ്രമുഖ എയർലൈനുകളാണ്.

ലെഗ് റൂം കൂടുതൽ നൽകുന്ന ‘പ്രീമിയം ഇക്കോണമി’യുടെ നേരെ വിപരീതമാകും ‘താഴ്ന്ന ഇക്കോണമി’യിലെ സ്ഥിതി. ഏറ്റവും കുറഞ്ഞ സ്ഥലസൗകര്യമേ പ്രതീക്ഷിക്കാവൂ. ഈ ക്ലാസില്‍ സൈഡ് സീറ്റുകൾലഭ്യമാകില്ല. അതു കൂടാതെ രണ്ടു പേർ ഒരുമ്മിച്ചു ടിക്കറ്റെടുത്തെന്നു കരുതി അടുത്തടുത്തുള്ള സീറ്റുകൾ കിട്ടുമെന്നുമില്ല.


ഈ ക്ലാസിന്റെ മറ്റു നിബന്ധനകള്‍ ചുവടെ..

  1. ടിക്കറ്റ് വാങ്ങിയ ശേഷം യാത്രയുടെ തീയതിയോ സമയമോ മാറ്റാനാവില്ല.

  2. റദ്ദാക്കിയാൽ ഒറ്റ പൈസ തിരികെ കിട്ടില്ല.

  3. സൗജന്യമായി ഒരു ബാഗ് പോലും കൊണ്ടുപോകാനാവില്ല.

  4. ഒരു തരത്തിലുള്ള ഭക്ഷണ പാനീയങ്ങളും സൗജന്യമായി ലഭിക്കില്ല.

  5. നേരത്തേ സീറ്റ് തിരഞ്ഞെടുക്കാനാവില്ല.

  6. സീറ്റ് അപ്ഗ്രേഡ് ചെയ്യാനുമാവില്ല.


യുഎസിലെ ഡെൽറ്റ എയർലൈൻസ്തുടങ്ങി വച്ച ഈ പദ്ധതി താമസിയാതെ  യുണൈറ്റഡ്, അമേരിക്കൻ എന്നീ എയർലൈനുളും ആരംഭിക്കും. ഇന്ത്യയിലേക്കും ലോ ക്ലാസ് ഇക്കണോമി എത്താന്‍ ഇനി അധികം നാളില്ല.

Read More >>