വിവാദത്തിനു പിന്നാലെ വിശദീകരണവുമായി അഫ്രീദി രംഗത്ത്

കൊല്‍ക്കത്ത: ഇന്ത്യയെ പുകഴ്ത്തിപ്പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടീമിലെ സൂപ്പര്‍ താരവുമായ ഷാഹിദ് അഫ്രീദി ...

വിവാദത്തിനു പിന്നാലെ വിശദീകരണവുമായി അഫ്രീദി രംഗത്ത്

afridiകൊല്‍ക്കത്ത: ഇന്ത്യയെ പുകഴ്ത്തിപ്പറഞ്ഞത് വിവാദമായതോടെ വിശദീകരണവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടീമിലെ സൂപ്പര്‍ താരവുമായ ഷാഹിദ് അഫ്രീദി രംഗത്ത്. ജന്മനാടിനെ ഇകഴ്ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെയെല്ല താന്‍ ഇങ്ങനെ പറഞ്ഞതെന്നും ഇന്ത്യയോടുള്ള തന്‍റെ ബഹുമാനം കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അഫ്രീദി വ്യക്തമാക്കി.



"ഞാന്‍ പാകിസ്ഥാന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ മാത്രമല്ല, പാകിസ്ഥാനിലെ മുഴുവന്‍ ജനങ്ങളുടേയും പ്രതിനിധി കൂടിയാണ്. കാര്യങ്ങളെ പോസിറ്റീവായി കാണുന്ന ആര്‍ക്കും എന്‍റെ പ്രസ്താവനയില്‍ കുഴപ്പമുള്ളതായി തോന്നില്ല. എന്നാല്‍ ഏതു കാര്യവും നെഗറ്റീവായി കാണുന്നവര്‍ക്ക് ഞാന്‍ പറഞ്ഞത് തെറ്റായി തോന്നാം. പാകിസ്ഥാനിലെ ആരാധകരേക്കാള്‍ മുകളിലാണ് എനിക്ക് ഇന്ത്യയിലെ ആരാധകര്‍ എന്ന് എന്‍റെ പ്രസ്താവന കൊണ്ട് അര്‍ഥമില്ല. പാകിസ്ഥാന്‍ തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനം കാരണം ജന്മം കൊണ്ട് ഞാനൊരു പാകിസ്ഥാന്‍കാരനാണ്,” അഫ്രീദി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

"ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ പോസിറ്റീവായി മറുപടി നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. കാരണം ഞാന്‍ എന്തു തന്നെ പറഞ്ഞാലും അതു ലോകം മുഴുവന്‍ കേള്‍ക്കുമെന്നറിയാം. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ കളിക്കുന്നതിനെക്കുറിച്ച് വളരെ പോസിറ്റീവായി പ്രതികരിക്കുകയായിരുന്നു ഞാന്‍," അഫ്രീദി പറഞ്ഞു.

"ഞങ്ങളുടെ മുന്‍ താരങ്ങളായ വസീം അക്രം, വഖാര്‍ യൂനുസ്, ഇന്‍സമാം ഉല്‍ ഹഖ് ഇവരില്‍ ആരുമാവട്ടെ എല്ലാവരും ഇന്ത്യയെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. കാരണം ക്രിക്കറ്റിനെ ജീവനു തുല്യം സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇമ്രാന്‍ ഭായിയോട് (ഇമ്രാന്‍ ഖാന്‍) ചോദിച്ചു നോക്കൂ. ക്രിക്കറ്റ് ഇന്ത്യക്കാര്‍ക്ക് മതമാണെന്ന് അദ്ദേഹം മറുപടി നല്‍കും,” താരം വിശദമാക്കി.

ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും കൊണ്ടുവരാന്‍ ക്രിക്കറ്റിനു സാധിക്കുമെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ആരാധകരില്‍ നിന്നു ലഭിച്ചതു പോലെ സ്‌നേഹം തനിക്ക് ജന്‍മനാട്ടില്‍ നിന്നു പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന അഫ്രീദിയുടെ പ്രസ്താവനയാണ് വിവാദമായത്. ജന്മനാടിനെതിരായ പരാമര്‍ശത്തില്‍ അഫ്രീദി മാപ്പു പറയണം എന്നാവശ്യപ്പെട് പാകിസ്ഥാനിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ നോട്ടീസയച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് അഫ്രീദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Read More >>