വിവാദ പരാമര്‍ശം; അഫ്രിദിക്ക് ബിസിസിഐയുടെ താക്കീത്

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ലോക ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ്  റെ മത്സരം കാണാന്‍ കശ്‌മീരികളുമെത്തിയെന്ന പാക്‌ ക്രിക്കറ്റ്‌ ടീം...

വിവാദ പരാമര്‍ശം; അഫ്രിദിക്ക് ബിസിസിഐയുടെ താക്കീത്

afridi

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ലോക ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ്  റെ മത്സരം കാണാന്‍ കശ്‌മീരികളുമെത്തിയെന്ന പാക്‌ ക്രിക്കറ്റ്‌ ടീം നായകന്‍ ഷാഹിദ്‌ അഫ്രീദിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ബിസിസിഐ രംഗത്ത്‌ വന്നു.

കഴിഞ്ഞ ദിവസം നടന്ന ന്യൂസിലന്‍ഡ്‌-പാകിസ്ഥാന്‍ മത്സരത്തിന്റെ ടോസിനിടെ ഗാലറിയില്‍ ഒരുകൂട്ടം ആരാധകര്‍ അഫ്രീദിയെ അഭിവാദ്യം ചെയ്‌തിരുന്നു. ഇതേക്കുറിച്ചുള്ള കമന്റേറ്ററുടെ ചോദ്യത്തിനു മറുപടിയായാണ്‌ കശ്‌മീരില്‍ നിന്ന്‌ നിരവധിയാളുകള്‍ മത്സരം കാണാന്‍ എത്തിയെന്ന്‌ അഫ്രീദി പറഞ്ഞത്‌.

''രാഷ്‌ട്രീയപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പറയരുത്‌. താരങ്ങള്‍ വിവാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം''- ബി.സി.സി.ഐ. സെക്രട്ടറി അനുരാഗ്‌ താക്കൂര്‍ വിഷയത്തെ കുറിച്ച് പരാമര്‍ശിച്ചു. നേരത്തെ ലോകകപ്പിനായി എത്തിയ ഉടന്‍ ഇന്ത്യയെ പ്രശംസിച്ച്‌ അഫ്രീദി വിവാദത്തിലായിരുന്നു.

Read More >>