അഫ്ഗാന്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചു

നാഗ്പൂര്‍: നിലവിലെ ട്വന്റി-20 ചാമ്പ്യന്‍മാരായ വിന്‍ഡീസിന് ക്രിക്കറ്റ് ലോകത്തെ പുതുമുഖങ്ങളായ അഫ്ഗാന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു.വിന്‍ഡീസിനെ ആറ്...

അഫ്ഗാന്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചു

team-afganistan

നാഗ്പൂര്‍: നിലവിലെ ട്വന്റി-20 ചാമ്പ്യന്‍മാരായ വിന്‍ഡീസിന് ക്രിക്കറ്റ് ലോകത്തെ പുതുമുഖങ്ങളായ അഫ്ഗാന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു.

വിന്‍ഡീസിനെ ആറ് റണ്‍സിന് കീഴടക്കി അഫ്ഗാനിസ്ഥാന്‍ ട്വന്റി20 ലോകകപ്പിലെ കന്നി ജയം കുറിച്ചു. അഫ്ഗാന്‍ ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യത്തിന് ആറ് റണ്‍സകലെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു.

അവസാന ഓവറില്‍ 10 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്പിന്‍ ബൌളറായ നബി എറിഞ്ഞ ഓവറില്‍ കേവലം 4 റണ്‍സ് എടുക്കാന്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് കഴിഞ്ഞത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാന് വേണ്ടി 48 റണ്‍സെടുത്ത നജീബുള്ള സര്‍ദാനും 24 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദും 16 റണ്‍സെടുത്ത അസ്ഗര്‍ സ്റ്റാനിഗ്‌സായിയും ചേര്‍ന്നാണ്  പൊരുതാവുന്ന സസ്കോര്‍ സമ്മാനിച്ചത്.

ഗെയിലില്ലാതെ ഇറങ്ങിയ വിന്‍ഡീസിനെ തുടക്കം മുതലെ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞു മുറുക്കി. 22 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സിന്റെയും 28 റണ്‍സെടുത്ത ബ്രാവോയുടെയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കാര്‍ളോസ് ബ്രാത്ത്‌വൈറ്റിന്റെയും(13) ദിനേശ് രാംദിന്റെയും(18) പോരാട്ടവീര്യം വിന്‍ഡീസിനെ വിജയവര കടത്തുമെന്ന് കരുതിയെങ്കിലും അഫ്ഗാന്‍ പോരാട്ടവീര്യത്തിന് മുന്നില്‍ വിന്‍ഡീസ് തലകുനിച്ചു.

Read More >>