എ ക്ലാസ്‌ തീയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌

തിരുവനന്തപുരം: കേരളത്തിലെ എ ക്ലാസ്‌ തീയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌. സെസ്‌ പിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എ ക്ലാസ്‌...

എ ക്ലാസ്‌ തീയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌

a-class-theaters-തിരുവനന്തപുരം: കേരളത്തിലെ എ ക്ലാസ്‌ തീയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌. സെസ്‌ പിരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എ ക്ലാസ്‌ തീയറ്റര്‍ ഉടമകള്‍ സമരത്തിലേക്ക്‌ തിരിയുന്നത്‌.

തദ്ദേശ സ്വയംഭരണ സെക്രട്ടറിയാണ്‌ 25 രൂപയ്‌ക്ക് മുകളിലുള്ള ടിക്കറ്റിന്‌ 3 രൂപ സെസ്‌ പിരിക്കാന്‍  ഉത്തരവിറക്കിയത്‌. മെയ്‌ 2-ന് മുമ്പായി എല്ലാ തീയറ്ററുകളിലും ഇലക്‌ട്രോണിക്‌ ടിക്കറ്റ് മെഷീന്‍ സ്‌ഥാപിക്കാനും സര്‍ക്കര്‍ തീരുമാനമായിട്ടുണ്ട്‌. ഈ രണ്ട് ഉത്തരവുകളും പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ്‌ തീയറ്റര്‍ ഉടമകള്‍ അനിശ്‌ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

മെയ്‌ 2 മുതല്‍ കേരളത്തിലെ എല്ലാ തീയറ്ററുകളും അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അടുത്ത മാസം 7-ന് തീയറ്ററുകള്‍ അടച്ചിട്ട്‌ സൂചനാസമരം നടത്തുമെന്നും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.

Story by
Read More >>