പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം, 8 എക്സ്സർവ്വീസുകാര്‍ അറസ്റ്റില്‍

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നു ആരോപിച്ചു 8 എക്സ്സർവ്വീസുകാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി പാകിസ്ഥാനി...

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം, 8 എക്സ്സർവ്വീസുകാര്‍ അറസ്റ്റില്‍

pakisthan intelligence

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നു ആരോപിച്ചു 8 എക്സ്സർവ്വീസുകാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി പാകിസ്ഥാനി ഇൻറ്റലിജൻസ് ഓപ്പറേറ്റിവിനു(PIO) വേണ്ടി ഇവർ പ്രവർത്തിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഹരിഭായി ചൗധരി രാജ്യസഭയിൽ അറിച്ചതാണിത്.

ജോലി വാഗ്ദാനം ചെയ്തും, സ്കോളർഷിപ്പുകൾ നൽകിയും, സാമ്പത്തികമായ പ്രലോഭനങ്ങളും നൽകിയാണ് PIO ഇവരെ സമീപിച്ചിരുന്നത്. സർവ്വീസിൽ തുടരുന്നവരുമായി ഇക്കൂട്ടർക്കുള്ള ബന്ധം മുതലെടുത്തു രഹസ്യങ്ങൾ ചോർത്തുന്നതാണ് ഇവർക്ക് PIO നൽകിയിരിക്കുന്ന ചുമതല.


രഹസ്യാന്വേഷണം രീതിയായിരുന്നു എക്സ്സർവ്വീസുകാർ അവലംബിച്ചിരുന്നത്. സർവ്വീസിലുള്ളവരോട് സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു തങ്ങൾക്ക് വേണ്ട വിവരങ്ങൾ ചോർത്തുവാൻ ഇവർക്ക് അവസരങ്ങൾ ധാരാളമായിരുന്നത് കൊണ്ടാണ് PIO എക്സ്സർവ്വീസുകാരെ സമീപിക്കുന്നത്.

അതിർത്തികളിൽ വിജിലൻസിന്റെ ശക്തി വർദ്ധിപ്പിച്ചും, ഇന്റലിജൻസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തിയും, ISI യുടെ കുടില തന്ത്രങ്ങളെ ചെറുക്കുവാൻ രാജ്യം സജ്ജമാണെന്നും ചൗധരി സഭയിൽ പറഞ്ഞു.