'ടെര്‍മിനേറ്റര്‍' ആറാം ഭാഗം വരുന്നു

ലോകപ്രശസ്ത സിനിമാ പരമ്പരയായ 'ടെര്‍മിനേറ്റര്‍' സീരീസിന്‍റെ ആറാം ഭാഗം വരുന്നു. അര്‍ണോള്‍ഡ് ഷ്വാസ്നേഗര്‍ നായകനാകുന്ന 'ടെര്‍മിനേറ്റര്‍' ലോകമെമ്പാടുമുള്ള...

ter

ലോകപ്രശസ്ത സിനിമാ പരമ്പരയായ 'ടെര്‍മിനേറ്റര്‍' സീരീസിന്‍റെ ആറാം ഭാഗം വരുന്നു. അര്‍ണോള്‍ഡ് ഷ്വാസ്നേഗര്‍ നായകനാകുന്ന 'ടെര്‍മിനേറ്റര്‍' ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ചലച്ചിത്ര പരമ്പരയാണ്. ആറാം ഭാഗം പുറത്തിറങ്ങും എന്ന വിവരം ഷ്വാസ്നേഗര്‍ തന്നെയാണ് ലോകത്തെ അറിയിച്ചത്.

'വീക്കെന്‍ഡ് ടുഡേ' എന്ന ഓസ്ട്രേലിയന്‍ ടിവി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷ്വാസ്നേഗര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങള്‍ ലഭ്യമല്ല. പാരാമൗണ്ട് പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കുന്ന സിനിമയുടെ ചിത്രീകരണം 2017 മെയ് മുതല്‍ ആരംഭിക്കും.


1984-ല്‍ ജെയിംസ്‌ ക്യാമറുണിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ടെര്‍മിനേറ്റര്‍-1' ആണ് പരമ്പരയിലെ ആദ്യ ചിത്രം. തുടര്‍ന്ന് 2009 വരെ 5 ചിത്രങ്ങലാണ് 'ടെര്‍മിനേറ്റര്‍' പരമ്പരയില്‍ പുറത്തിറങ്ങിയത്. എല്ലാ ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായ ടെര്‍മിനേറ്ററായി പ്രത്യക്ഷപ്പെട്ടത് ഷ്വാസ്നേഗര്‍ തന്നെയാണ്. ആദ്യ നാല് ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നെങ്കിലും അഞ്ചാമത്തെ ചിത്രമായ 'ടെര്‍മിനേറ്റര്‍: ജെനിസസ്' മാത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.