റഷ്യയില്‍ വിമാനം തകര്‍ന്ന് 61 മരണം

മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 61 മരണം. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. താഴെ ഇറങ്ങുന്നതിനിടയില്‍...

റഷ്യയില്‍ വിമാനം തകര്‍ന്ന് 61 മരണം

flite

മോസ്‌കോ: ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ വിമാനം തകര്‍ന്ന് 61 മരണം. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. താഴെ ഇറങ്ങുന്നതിനിടയില്‍ തീപ്പിടിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

യാത്രക്കാരില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്നുള്ളവരായിരുന്നു. 55 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ദുബായില്‍ നിന്ന് തെക്കന്‍ റഷ്യയിലെ റസ്റ്റേവ് ഓണ്‍ ഡോണിലേക്ക് പോകുകയായിരുന്നു വിമാനം. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് റണ്‍വേ കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Story by