നിമിസുലൈഡ് അടക്കം 344 മരുന്നുകള്‍ ആരോഗ്യ മന്ത്രാലയം നിരോധിച്ചു

ഡല്‍ഹി :  344 ട്രഗ് കോമ്പോസിഷനുകള്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നിരോധിച്ചു. നിരോധിച്ച മരുന്നുകളില്‍ വിവിധ കമ്പനികളുടെ കഫ്സിറപ്പുകളും...

നിമിസുലൈഡ് അടക്കം 344 മരുന്നുകള്‍ ആരോഗ്യ മന്ത്രാലയം നിരോധിച്ചു

medicines-l

ഡല്‍ഹി :  344 ട്രഗ് കോമ്പോസിഷനുകള്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നിരോധിച്ചു. നിരോധിച്ച മരുന്നുകളില്‍ വിവിധ കമ്പനികളുടെ കഫ്സിറപ്പുകളും ആന്റി ബയോട്ടിക് മരുന്നുകളും ഉള്‍പ്പെടുന്നു.

ഈ മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന ഡ്രഗ് കോമ്പോസിഷനുകള്‍ ഫലപ്രദമാണോ എന്നറിയുന്നതിനായി നിയോഗിച്ച എക്സ്‌പേര്ട്ട് കമ്മിറ്റിയുടെ നിര്ദേനശപ്രകാരമാണ് മരുന്നുകള്‍ നിരോധിച്ചിരിക്കുന്നത്. നിരോധിച്ച മരുന്നുകമ്പനികള്‍ കോടതി വഴി ഈ നടപടി ചോദ്യം ചെയ്യും എന്നറിയിച്ചു.


ഇന്ത്യയില്‍ ഒഴിച്ച് മിക്ക രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള നിമിസുലൈഡും നിരോധിച്ച മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

അനുവദിക്കപ്പെട്ട അളവില്‍ ഡ്രഗ്സ് ചേര്ത്ത് തയ്യാറാക്കിയ മരുന്നുകള്‍ വില്ക്കു ന്ന കമ്പനികള്‍ വിപണിയില്‍ കൂണുകള്‍ പോലെ മുളച്ചു വരുന്ന സാഹചര്യത്തില്‍ ഈ കോമ്പിനേഷനുകള്‍ അളവ് തെറ്റിച്ച് ചേര്ത്ത് പുതിയ മരുന്നുകള്‍ ഉണ്ടാക്കി വില്ക്കു്കയാണ് കമ്പനികള്‍ ചെയ്യുന്നത്.
അപകടകാരികളായ ഇത്തരം ആന്റിണബയോട്ടിക്കുകളുടെ വില്പ്ന നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം പുതിയ വഴികള്‍ കൊണ്ട് വന്നിരുന്നു.

ആവശ്യക്കാര്‍ക്ക് മരുന്ന് നല്കു‍മ്പോള്‍ കടക്കാര്‍ മരുന്നുകളുടെ കുറിപ്പടികള്‍ മാത്രം നോക്കിയാല്‍ പോരാ എന്നും അതില്‍ ഏതൊക്കെ ഡ്രഗ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും നോക്കണമെന്ന് ആരോഗ്യമന്ത്രാലയം നിഷ്കര്ഷി്ച്ചിരുന്നു.

മരുന്നുകളുടെയെല്ലാം രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നിര്ദേ‍ശത്തില്‍ പറഞ്ഞിരുന്നു.

Read More >>