പ്രവാചകനിന്ദ; മാതൃഭൂമിയുടെ 17,000ത്തോളം കോപ്പികള്‍ തിരിച്ചയച്ചു

ആലപ്പുഴ: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് വിവിധ മുസ്ലീം സംഘടനകള്‍ മാതൃഭൂമി പത്രക്കെട്ടുകള്‍ കത്തിക്കുകയും പത്ര വിതരണം സാരമായ രീതിയില്‍...

പ്രവാചകനിന്ദ; മാതൃഭൂമിയുടെ 17,000ത്തോളം കോപ്പികള്‍ തിരിച്ചയച്ചു

mathrubhumi

ആലപ്പുഴ: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് വിവിധ മുസ്ലീം സംഘടനകള്‍ മാതൃഭൂമി പത്രക്കെട്ടുകള്‍ കത്തിക്കുകയും പത്ര വിതരണം സാരമായ രീതിയില്‍ തടസപ്പെടുത്തുകയും ചെയ്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരെയും വിതരണക്കാരെയും ഭീഷണിപ്പെടുത്തി, പത്രവിതരണം മുടക്കിയ സംഘടനകളെ ഭയന്ന്പല പ്രമുഖ ഏജന്‍സികളും മാതൃഭൂമി പത്രം ഇന്ന് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല. ഏകദേശം 17,000 കോപ്പികള്‍ പത്രത്തിന്റെ പ്രസ്സിലേക്ക് തിരിച്ചയക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഇന്നലെ പത്രവിതരണക്കാരെയും ഏജന്റുമാരെയും പലസ്ഥലങ്ങളിലും അക്രമിക്കുകയും തടഞ്ഞുനിര്‍ത്തി മാതൃഭൂമി പത്രം തെരഞ്ഞുപിടിച്ച് കീറിക്കളയുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ന് തങ്ങള്‍ക്ക് മാതൃഭൂമി വേണ്ട എന്നാ നിലപാട് പത്രം എജന്റുമാര്‍ സ്വീകരിച്ചത്.


mathrubhumi-2

ആലപ്പുഴയിലെ പത്രം ഓഫീസിനു നേരെ ആക്രമണമുണ്ടാവുകയും സംസ്ഥാനത്തെ മറ്റു പല ഭാഗങ്ങളിലും പത്രം കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറക്കിയ പത്രക്കെട്ടുകള്‍ മുഴുവനായി ഒരു സംഘം ആളുകള്‍ കത്തിച്ചു.

ഇന്നും മുസ്ലീം ഐക്യവേദിയുടെയും മറ്റു സംഘടനകളുടെയും നേതൃത്വത്തില്‍ മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. ഭീഷണിയും അക്രമവും ഉണ്ടായ സാഹചര്യത്തില്‍ പത്രവിതരണക്കാരും ഭയപ്പാടിലായിരിക്കുകയാണ്.mathrbhumiപ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. അതേസമയം, വിവാദ ഫീച്ചറുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്കെതിരേ മാതൃഭൂമി നടപടി സ്വീകരിച്ചു. അന്വേഷണവിധേയമായി ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി മാതൃഭൂമി അധികൃതര്‍ അറിയിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യമാരെയും മോശമായി ചിത്രീകരിച്ചും ഇകഴ്ത്തിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസമാണു പ്രസിദ്ധീകരിച്ചത്.