ഇന്ത്യയില്‍ നിന്നും കടത്തിയ 1000 വര്ഷം പഴക്കമുള്ള പ്രതിമകള്‍ യു.എസില്‍ കണ്ടെടുത്തു

ഇന്ത്യയില്‍ നിന്നും കടത്തിയെന്ന് കരുതപ്പെടുന്ന 1000 വര്ഷം പഴക്കമുള്ള 2 പ്രതിമകള്‍ യു.എസിലെ ന്യൂയോര്‍ക്കില്‍ കണ്ടെടുത്തു. ന്യൂയോര്‍ക്കിലെ വിഖ്യാതമായ...

ഇന്ത്യയില്‍ നിന്നും കടത്തിയ 1000 വര്ഷം പഴക്കമുള്ള പ്രതിമകള്‍ യു.എസില്‍ കണ്ടെടുത്തു

staute'

ഇന്ത്യയില്‍ നിന്നും കടത്തിയെന്ന് കരുതപ്പെടുന്ന 1000 വര്ഷം പഴക്കമുള്ള 2 പ്രതിമകള്‍ യു.എസിലെ ന്യൂയോര്‍ക്കില്‍ കണ്ടെടുത്തു. ന്യൂയോര്‍ക്കിലെ വിഖ്യാതമായ ക്രിസ്റ്റി ഓക്ഷന്‍ ഹൗസില്‍ ലേലത്തിനു  വെക്കാനിരുന്ന  പ്രതിമകളെ കഴിഞ്ഞ വെള്ളിയാഴ്ച്ച യു.എസ്. കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.

ഇരു പ്രതിമകളും  10-ആം നൂറ്റാണ്ടില്‍ നിര്മ്മിക്കപ്പെട്ടതാണെന്നാണ് വിദഗ്ധരുടെ നിഗമനം. ഇന്ത്യയില്‍ നിന്നും കടത്തി യു.എസില്‍ എത്തിപ്പെട്ടതാണ് രണ്ടു പ്രതിമകളും എന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നു. 150000 യു.എസ് ഡോളറുകളിലധികം വിലമതിക്കുന്നതാണ് പ്രതിമകള്‍ രണ്ടും. പ്രതിമകളുടെ മോഷ്ടാവിനെ യു.എസ് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഒരാളാണ് മോഷ്ടാവെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും പോലീസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോഷ്ടിച്ചതാണെന്ന് അറിയാതെയാണ് തങ്ങള്‍ ഇരു പ്രതിമകളും ലേലത്തിനു വെച്ചതെന്നാണ്  സംഭവശേഷം ക്രിസ്റ്റി ഓക്ഷന്‍ ഹൌസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Read More >>