സ്മൃതി ഇറാനിക്ക് ഇനി മുതല്‍ 'ഇസഡ് കാറ്റഗറി സുരക്ഷ'

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കേന്ദ്രം 'ഇസഡ് കാറ്റഗറി സുരക്ഷ' ഏര്‍പ്പെടുത്തുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിനു മുന്...

സ്മൃതി ഇറാനിക്ക് ഇനി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷിവകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കേന്ദ്രം 'ഇസഡ് കാറ്റഗറി സുരക്ഷ' ഏര്‍പ്പെടുത്തുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ ദിവസേന പ്രതിഷേധ സമരങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് സ്മൃതി ഇറാനി നടത്തിയ വിവാദ പരാമര്‍ശം കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇത് ശക്തമായ സാഹചര്യത്തിലാണ് ഇവരുടെ സുരക്ഷാക്രമീകരണങ്ങള്‍ പുനപരിശോധനയ്ക്ക് വിധേയമാക്കിയത്.

ക്യാബിനറ്റ് മന്ത്രി എന്ന നിലയില്‍ സ്മൃതി ഇറാനിയ്ക്ക് നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് ഉള്ളത്. ഇത് മാറ്റി 20 സുരക്ഷാ ഉധ്യോഗസ്ഥരടങ്ങുന്ന ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ തീരുമാനം. നിലവില്‍ ഏതാനും ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് മാത്രമേ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളൂ.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്‌ ഡോവല്‍, മന്ത്രിമാരായ കിരണ്‍ റിജ്ജു, ജിതേന്ദ്ര സിംഗ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവര്‍ക്കാണ് നിലവില്‍ ഇസഡ് പ്ലസ്‌ സുരക്ഷ നല്‍കിയിട്ടുള്ളത്.

Read More >>