യോഹന്നാന്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക്; തുടരന്വേഷണത്തിന് അമേരിക്ക ഇന്ത്യന്‍ സഹായം തേടി

യോഹന്നാനെതിരായ അന്വേഷണത്തിന് അമേരിക്കന്‍ കോടതി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

യോഹന്നാന്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക്; തുടരന്വേഷണത്തിന് അമേരിക്ക ഇന്ത്യന്‍ സഹായം തേടിന്യൂയോര്‍ക്ക്‌: ഗോസ്പെല്‍ ഫോര്‍ ഏഷ്യയുടെ സ്ഥാപകന്‍ കെപി യോഹന്നാന്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക്. യോഹന്നാനെതിരായ  അന്വേഷണത്തിന് അമേരിക്കന്‍ കോടതി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

യോഹന്നാനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത ‘സ്റ്റാന്‍ലി ലോ ഗ്രൂപ്പിന്‍റെ' പരാതി അവിടുത്തെ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തുടരന്വേഷണത്തിന് അമേരിക്കന്‍ കോടതി ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പരാതി അമേരിക്കയിലെ ഇന്ത്യന്‍ എംബസി വഴി ആഭ്യന്തര വകുപ്പിലും ധനകാര്യ വകുപ്പിലും എത്തുകയും; കൂടുതല്‍ അന്വേഷണത്തിനായി  ഇന്ത്യന്‍ എന്ഫോഴ്സ്മെന്റ് ഡയറക്ടര്‍ കര്‍ണാല്‍ സിംഗിനെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍.


ഗോസ്പെല്‍ ഫോര്‍ ഏഷ്യയും മറ്റു ചില വ്യാജ സംഘടനകളും ചേര്‍ന്ന് സംഭാവനയുടെ പേരില്‍ കോടിക്കണക്കിന് ഡോളറിന്‍റെ തിരിമറി നടത്തുകയും, ഈ പണം മുഴുവന്‍ കെപി യോഹന്നാന്‍ തന്‍റെ പേരിലേക്ക് മാറ്റി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരായ മാത്യുവും ജെന്നിഫറും പരാതിയില്‍ പറയുന്നത്.

യോഹന്നാന് പുറമേ ജിഎഫ്എയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യോഹന്നാന്‍റെ ഭാര്യ ജിസേല, മകന്‍ ഡാനിയേല്‍ പൊന്നൂസ്, ജിഎഫ്എ വൈസ് പ്രസിഡന്റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ആയ ഡേവിഡ്‌ കരോള്‍, കാനഡയില്‍ സംഘടനയുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന അമേരിക്കകാരനായ എമറിക് എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു പ്രതികള്‍.

Read More >>