യാഹൂ വില്‍പനയ്ക്ക്...

കനത്ത നഷ്ടം നേരിടുന്ന യാഹൂ തങ്ങളുടെ ഇന്റര്‍നെറ്റ്‌ ബിസിനസ്സ് വില്‍ക്കുവാന്‍ ഒരുങ്ങുന്നു. മികച്ച ഓഫര്‍ ലഭിച്ചാല്‍ ഇന്റര്‍നെറ്റ്‌ ബിസിനസ് കൈമാറുമെന്ന്...

യാഹൂ വില്‍പനയ്ക്ക്...

yahoo-purple-sign-1920

കനത്ത നഷ്ടം നേരിടുന്ന യാഹൂ തങ്ങളുടെ ഇന്റര്‍നെറ്റ്‌ ബിസിനസ്സ് വില്‍ക്കുവാന്‍ ഒരുങ്ങുന്നു. മികച്ച ഓഫര്‍ ലഭിച്ചാല്‍ ഇന്റര്‍നെറ്റ്‌ ബിസിനസ് കൈമാറുമെന്ന് യാഹൂ സി.ഈ. ഓ മരിസ മേയര്‍ റോയിട്ടേഴ്സിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

കമ്പനിയെ നഷ്ടത്തില്‍ നിന്നും രക്ഷിക്കുവാനുള്ള നടപടികളുമായി തങ്ങള്‍ മുന്നോട്ട് പോവുകയാണ്. കമ്പനിയെ ആകെ മൊത്തം മാറ്റുന്നതിനുള്ള ആലോചനകള്‍ നടന്നു വരുന്നു. ഓഹരി ഉടമകളുടെ പ്രതീക്ഷ നിറവേറ്റാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്


ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് കമ്പനി നിര്‍ബന്ധിതമാവുകയാണ്.1700  ജീവനക്കാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചിട്ടുണ്ട്.തുടര്‍ന്ന് 9000 ആളുകള്‍ കമ്പനിയില്‍ ഉണ്ടാവും. ഉപയോഗശൂന്യമായ ആസ്തികള്‍ വില്‍ക്കും.100 കോടി മുതല്‍ 300 കോടി വരെ ഇത്തരത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മരീസ പറഞ്ഞു.

ഡിസംബര്‍ മാസത്തിലെ കണക്കു പ്രകാരം,443 കോടി ഡോളര്‍ ആയിരുന്നു യാഹൂവിന്‍റെ നഷ്ടം. വരുമാനം 100 കോടി ഡോളര്‍ മാത്രവും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യാഹൂ നേരിട്ടത് 36 ശതമാനം തകര്‍ച്ചയായിരുന്നു.

Read More >>