ട്വന്റി20 ലോകകപ്പ്‌; ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഏഷ്യ കപ്പ്‌, ലോകകപ്പ്‌ ട്വന്റി20 എന്നീ ടൂര്‍ണമെന്റുകള്‍ക്ക് ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേരുന്ന സെലക്ഷന്‍...

ട്വന്റി20 ലോകകപ്പ്‌; ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

team-india_660_101013053131

ഏഷ്യ കപ്പ്‌, ലോകകപ്പ്‌ ട്വന്റി20 എന്നീ ടൂര്‍ണമെന്റുകള്‍ക്ക് ഉള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേരുന്ന സെലക്ഷന്‍ കമ്മറ്റി യോഗമാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്.

ഇന്ത്യ ആതിഥേയര്‍ ആകുന്ന ലോകകപ്പ്‌ മാര്‍ച്ച് 8നാണ് ആരംഭിക്കുന്നത്. ബംഗ്ലാദേശില്‍ ഈ മാസം 24 മുതല്‍ മാര്‍ച്ച് 6 വരെയാണ് ഏഷ്യ കപ്പ്‌ നടക്കുന്നത്.

ഓസ്ട്രേലിയയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച യുവരാജ് സിംഗ്, ആശിഷ് നെഹ്റ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമില്‍ ഇടം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മനീഷ് പണ്ടേ, ഹാര്‍ഡിക് പാണ്ട്യ എന്നിവര്‍ ടീമില്‍ ഇടം നേടുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഹര്‍ഭജന്‍ സിംഗിന്റെ കാര്യത്തിലും വ്യക്തതയില്ല. ഫാസ്റ്റ് ബൌളര്‍മാര്‍ നിരന്തം പരാജയം ആകുന്നതും മൊഹമ്മദ്‌ ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണമായി മോചിതരാകാത്തതും സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ട്ടിക്കും.

Read More >>