രാജ്യാന്തര ബഹിരാകാശനിലയം ഇന്ന് കേരളത്തില്‍ നിന്നും ദൃശ്യമാകും

തിരുവനന്തപുരം: ബഹിരാകാശത്ത് ഭൂമിയെ വലം വയ്ക്കുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഇന്റര്‍നാഷണല്‍ സ്പേസ് സെന്റര്‍) ഇന്ന് കേരളത്തിന്‌ മുകളില്‍ ദൃശ്യമാകും....

രാജ്യാന്തര ബഹിരാകാശനിലയം ഇന്ന് കേരളത്തില്‍ നിന്നും ദൃശ്യമാകും

International-space-station-

തിരുവനന്തപുരം: ബഹിരാകാശത്ത് ഭൂമിയെ വലം വയ്ക്കുന്ന രാജ്യാന്തര ബഹിരാകാശനിലയം (ഇന്റര്‍നാഷണല്‍ സ്പേസ് സെന്റര്‍) ഇന്ന് കേരളത്തിന്‌ മുകളില്‍ ദൃശ്യമാകും. അമേരിക്ക, റഷ്യ, കാനഡ, ജപ്പാന്‍, ബ്രസീല്‍, യൂറോപ്യന്‍ സ്പേസ് ഏജന്‍സിയിലെ 6 രാജ്യങ്ങള്‍ ചേര്‍ന്നു നിര്‍മ്മിച്ച ബഹിരാകാശനിലയമാണ് ഇത്.

ഇന്ന് വൈകുന്നേരം 07.04 മുതല്‍ 06.26 മിനിറ്റ് സമയം കേരളത്തിന്‍റെ കിഴക്ക്- പടിഞ്ഞാറ് പശ്ചിമഘട്ടങ്ങള്‍ക്ക്‌ മുകളിലായിരിക്കും ഐഎസ്എസ്  പ്രത്യക്ഷപ്പെടുക. കേരളത്തിലുടനീളം ഉള്ളവര്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് ഇത് കാണാന്‍ സാധിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.


നമ്മുടെ ആകാശത്ത് ഇപ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തിളക്കമുള്ളത് ബഹിരാകാശനിലയത്തിനാണ് അതുകൊണ്ട് തന്നെ നക്ഷത്രം പോലെ തിളങ്ങുന്ന നിലയം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ഭൂമിയില്‍ നിന്ന് 330 കിലോമീറ്ററിനും 435 കിലോമീറ്ററിനും ഇടയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഐഎസ്എസിന്‍റെ സഞ്ചാരം. ഏകദേശം ശുക്രനോളം വലിപ്പവും അതിനേക്കാള്‍ തിളക്കവും ബഹിരാകാശനിലയത്തിന് ഉണ്ടാവും. മേഘങ്ങളുടെ മറവുണ്ടായില്ലെങ്കില്‍ ഐഎസ്എസ് മലയാളികള്‍ക്ക് കാണുവാന്‍ സാധിക്കും.

4,19,455 കിലോഗ്രാം ഭാരവും, 72.8 മീറ്റര്‍ നീളവും, 10.8 മീറ്റര്‍ വീതിയുമുല്ല ഐഎസ്എസിലെ താമസയോഗ്യമായ സ്ഥലത്തിന്‍റെ വ്യാപ്തി 935 ഘനമീറ്റര്‍ ആണ്. ആറുപേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഈ ബഹിരാകാശനിലയത്തില്‍ നിലവില്‍ 6 ശാസ്ത്രഞ്ജര്‍ ഉണ്ട്.

സെക്കന്‍ഡില്‍ 7.66 കിലോമീറ്ററും മണിക്കൂറില്‍ 27,600 കിലോമീറ്ററും സഞ്ചാരവേഗമുള്ള ഐഎസ്എസ് 92.69 മിനിറ്റ് കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കും. ദിവസം 15.54 തവണയാണ് ഇത് ഭൂമിയെ ചുറ്റുന്നത്‌.

Read More >>