സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ പൂട്ടിത്തന്നെ കിടക്കും: എ.കെ. ആന്റണി

തിരുവനന്തപുരം∙ യു ഡി എഫ് സര്‍ക്കാരിന്‍റെ മദ്യ നയത്തിന്‍റെ ഭാഗമായ്   പൂട്ടിയ ബാറുകൾ പൂട്ടിത്തന്നെ കിടക്കുമെന്ന്  കോൺഗ്രസ് നേതാവ് എ.കെ. ആന്റണി....

സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ പൂട്ടിത്തന്നെ കിടക്കും: എ.കെ. ആന്റണി

ANTONY_1280326f

തിരുവനന്തപുരം∙ യു ഡി എഫ് സര്‍ക്കാരിന്‍റെ മദ്യ നയത്തിന്‍റെ ഭാഗമായ്   പൂട്ടിയ ബാറുകൾ പൂട്ടിത്തന്നെ കിടക്കുമെന്ന്  കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി ആര്  ശ്രമിച്ചാലും ഈ  ബാറുകൾ തുറക്കാനാകില്ല എന്നും അദ്ദേഹം  കൂട്ടിചേര്‍ത്തു.

ഇടതുമുന്നണിയുടെ തനിനിറം തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചറിയുകത്തന്നെ ചെയ്യും. അവസരവാദ രാഷ്ട്രീയംആണ് ഇടതു പക്ഷം പയറ്റുന്നത്. അധികാരം കിട്ടാൻ വേണ്ടി ആരുമായും അഡ്ജസ്റ്റ്മെന്റിന് എൽഡിഎഫ് തയാറാകുകയാണ്. എത്രയൊക്കെ ആക്ഷേപങ്ങളുണ്ടായാലും കോൺഗ്രസ്, ഇടതുമുന്നണിക്കു മുന്നിൽ തലകുനിയ്ക്കേണ്ടതില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.


കൊച്ചിയിൽ നടന്ന ബാറുടമകളുടെ യോഗത്തിൽ ബിജു രമേശ് ബാർ അസോസിയേഷൻ അംഗങ്ങളോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയില്‍, പൂട്ടിക്കിടക്കുന്ന 418 ബാറുകൾ തുറക്കാമെന്ന് കോടിയേരി  ഉറപ്പുനൽകിയെന്ന ബിജു രമേശിന്റെ സംഭാഷണം ഇന്ന് പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ കൂടി ഉറപ്പു നൽകിയാൽ സർക്കാരിനെ വലിച്ചു താഴെയിടാമെന്നു പറഞ്ഞതായി ബിജു പറയുന്നതും ശബ്ദരേഖയിൽ ഉണ്ട്.