സി.ബി.ഐ യെ ഭയപ്പെടുന്നതെന്തിനാണ്? പി.ജയരാജനോട് കോടതി

കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പി.ജയരാജൻ ,സിബിഐയുടെ ചോദ്യം ചെയ്യലിനെ ഭയക്കപ്പെടുന്നതെന്തിനാണെന്ന് തലശ്ശേരി സെഷൻസ് കോടതിയുടെ ചോദ്യം.ജയരാജനെ...

സി.ബി.ഐ യെ ഭയപ്പെടുന്നതെന്തിനാണ്? പി.ജയരാജനോട് കോടതി

jayarajan

കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പി.ജയരാജൻ ,സിബിഐയുടെ ചോദ്യം ചെയ്യലിനെ ഭയക്കപ്പെടുന്നതെന്തിനാണെന്ന് തലശ്ശേരി സെഷൻസ് കോടതിയുടെ ചോദ്യം.

ജയരാജനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കൊണ്ടുള്ള, സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇത്തരം ഒരു സംശയം ഉന്നയിച്ചത്.സി.ബി.ഐയുടെ ഹർജി ഫെബ്രുവരി 29 ന് പരിഗണിക്കുന്നതിനായി മാറ്റിവച്ചു.

സി.ബി.ഐ ജയരാജനെതിരെ ഉന്നയിക്കുന്നത് ആരോപണങ്ങൾ മാത്രമാണെന്നും, ഇതുവരെ പ്രതിക്കെതിരെ തെളിവുകൾ ഹാജരാക്കുവാൻ ,സി.ബി.ഐക്ക് സാധിച്ചിട്ടില്ലായെന്നും സെഷൻസ് കോടതി വിമർശിച്ചു.

വരും ദിവസങ്ങളിൽ തെളിവുകൾ ഹാജരാക്കുന്നതാണ് എന്ന് സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു.

ജയരാജന്റെ നെഞ്ചുവേദന മാനസിക പ്രശ്നം മാത്രമാണെന്നും, അദ്ദേഹത്തിന് നിലവിൽ ശാരീരിക അസ്വസ്ഥതകൾ ഇല്ലായെന്നും സി.ബി.ഐ  കോടതിയില്‍ വാദിച്ചു.

Read More >>