വാട്സപ്പ്‌ ഗ്രൂപ്പ്‌ ഇനി കൂടുതല്‍ വിശാലം.

100 അംഗങ്ങള്‍ എന്ന പരിധി കൂടുതല്‍ വിപുലമാകി വാട്സപ്പ് ഗ്രൂപ്പ്‌ സംവിധാനം നവീകരിക്കുന്നു. ഒരു ഗ്രൂപ്പില്‍ ഇനി 250 പേര്‍ക്ക് അംഗങ്ങള്‍ ആകാം. 2014...

വാട്സപ്പ്‌ ഗ്രൂപ്പ്‌ ഇനി കൂടുതല്‍ വിശാലം.WhatsApp-Generic-Passport100 അംഗങ്ങള്‍ എന്ന പരിധി കൂടുതല്‍ വിപുലമാകി വാട്സപ്പ് ഗ്രൂപ്പ്‌ സംവിധാനം നവീകരിക്കുന്നു. ഒരു ഗ്രൂപ്പില്‍ ഇനി 250 പേര്‍ക്ക് അംഗങ്ങള്‍ ആകാം. 2014 ലാണ് 50 ല്‍ നിന്നും അംഗങ്ങളുടെ എണ്ണം 100 ആയി ഉയര്‍ത്തിയിരുന്നത്.

പല കമ്പനികളും തങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു വേണ്ടി വാട്സപ്പ് ഗ്രൂപ്പുകള്‍ രൂപികരിക്കുകയും, കോണ്‍ഫറന്‍സിനു സമമായ ചര്‍ച്ചകള്‍ ഗ്രൂപ്പ്‌ ചാറ്റ് മുഖേന ക്രമീകരിക്കുകയും ചെയ്തപ്പോള്‍, ഇതര ചാറ്റ് മാര്‍ഗങ്ങളെക്കാള്‍ വ്യാവസായിക മുന്നേറ്റം വാട്സപ്പിനു ലഭിച്ചു. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഗ്രൂപ്പ്‌ ചാറ്റില്‍ ആളെ കൂട്ടുവാന്‍ ഉള്ള ക്രമീകരണം വാട്സപ്പ് ഒരുക്കുന്നത്.

നിലവില്‍ 100 കോടി ഗ്രൂപ്പുകള്‍ വാട്സപ്പില്‍ ഉണ്ട്. ഗ്രൂപ്പുകളുടെ കാര്യത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

ടെലിഗ്രാം ആപ്പിള്‍ ഗ്രൂപ്പിന്‍റെ അംഗ പരിമിതി 200 ല്‍ നിന്ന് 1000 മായി ഉയര്‍ത്തിയതും, വാട്സപ്പ് ഗ്രൂപ്പ്‌ പരിമിതി ഉയര്‍ത്തുന്നതിനു കാരണമായി എന്ന് വിലയിരുത്തപ്പെടുന്നു.

Story by
Read More >>