കണ്മുന്നില്‍ ഒരു ശൈശവവിവാഹം നടന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

2016 ഫെബ്രുവരിയിലെ യൂണിസെഫ് റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള 4/1 പെണ്‍കുട്ടികള്‍ 18 വയസ്സിനുള്ളില്‍ വിവാഹിതരാകുന്നു. വിവാഹമെന്തെന്നോ അതിന്‍റെ...

കണ്മുന്നില്‍ ഒരു ശൈശവവിവാഹം നടന്നാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

child-marriage copy2016 ഫെബ്രുവരിയിലെ യൂണിസെഫ് റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള 4/1 പെണ്‍കുട്ടികള്‍ 18 വയസ്സിനുള്ളില്‍ വിവാഹിതരാകുന്നു. വിവാഹമെന്തെന്നോ അതിന്‍റെ അര്‍ത്ഥമോ വ്യാപ്തിയോ തിരിച്ചറിയും മുമ്പേ വരണമാല്യം അണിയേണ്ടി വരുന്ന കുരുന്നുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തും ഒരുപാടുണ്ട്. കണ്മുന്നില്‍ ഇത്തരം ഒരു അനീതി കാണാനിടയായാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

ഇതിന് ഉത്തരം കണ്ടെത്താനായായി യൂട്യൂബറായ കോബി പേര്‍സിന്‍ ഒരു വഴി കണ്ടെത്തി. അത്തരം ഒരു സാഹചര്യം ജനമധ്യത്തില്‍ ഉണ്ടാക്കുക്ക, അപ്പോഴറിയാമല്ലോ പ്രതികരണം എങ്ങനെയിരിക്കുമെന്ന്. ഇതിനായി അഭിനേതാക്കളായി ഒരു വൃദ്ധനേയും കൊച്ചു പെണ്‍കുട്ടിയേയും കല്യാണ വേഷത്തില്‍ നഗരത്തില്‍ ഇറക്കി. ന്യൂയോര്‍ക്കിലെ ഒരു കൂട്ടം ജനങ്ങള്‍ ഈ കാഴ്ചയോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് അറിയണ്ടേ?


ന്യൂയോര്‍ക്ക് നഗരത്തില്‍ ജനമധ്യത്തില്‍ വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ആ 65 വയസ്സുകാരനും 12 വയസ്സുകാരിയും. താടിയും മുടിയും നരച്ച വൃദ്ധന്‍ പ്രസന്ന വദനനായിരുന്നു, അരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയാകട്ടെ പേടിച്ചു വിളറിയിരുന്നു. ചെറിയൊരു വിഭാഗം ജനങ്ങള്‍ ഈ കാഴ്ച കണ്ടില്ലെന്നു നടിച്ചു പോയി, മറ്റ് ചിലരാകട്ടെ അവളുടെ അവസ്ഥയെ കുറിച്ചോര്‍ത്ത് പരിതപിച്ചു, അതേസമയം, വലിയൊരു വിഭാഗം ജനങ്ങളും ശക്തമായി പ്രതികരിച്ചു.

വാക്കേറ്റവും കയ്യേറ്റവും വരെ നടന്നു. ചിലരാകട്ടെ വൃദ്ധനെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കാന്‍ വരെ തുനിഞ്ഞു. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ പരിപാടി സംഘടിപ്പിച്ചവര്‍ ഇടപെട്ടു ജനങ്ങളെ ശാന്തരാക്കി. സമൂഹത്തില്‍ ഇങ്ങനെ ഒരു അനീതി നടക്കുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറാവുന്ന പ്രവണത ആത്മവിശ്വാസം പകരുന്ന കാര്യം തന്നെയാണ്.

Read More >>