അണ്ടര്‍ 19 ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസ് ജേതാക്കള്‍

മിർപൂർ : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചു വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായി. 146 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന വെസ്റ്റ് ഇൻഡീസ്...

അണ്ടര്‍ 19 ലോകകപ്പ്; വെസ്റ്റ് ഇന്‍ഡീസ് ജേതാക്കള്‍

west-indies-U19

മിർപൂർ : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചു വെസ്റ്റ് ഇന്‍ഡീസ് ജേതാക്കളായി. 146 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന വെസ്റ്റ് ഇൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി മൂന്നു പന്തുകൾ ബാക്കിനിൽക്കെ വിജയം കൈക്കലാക്കി. വെസ്റ്റ് ഇൻഡീസിന്റെ കന്നി കിരീടമാണിത്.

കീസി കാർട്ടിയുടെയും (52) കീമോ പോളിന്റെയും (40) മികച്ച ബാറ്റിങ്ങാണ് വെസ്റ്റ് ഇൻഡീസിന് ഫൈനലിൽ വിജയം നേടിക്കൊടുത്തത്. ഇന്ത്യയ്ക്കായി മായങ്ക് ഡാഗർ മൂന്നു വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ . സർഫസ് ഖാന്റെ അർധസെഞ്ചുറിയുടെ (51) മികവിലാണ് 145 റണ്‍സ് വരെയെങ്കിലും എത്തിയത്. വിൻ‍ഡീസിനുവേണ്ടി അൽസാരി ജോസഫും റയാൻ ജോണും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. 

Read More >>