നിയമസഭ തിരഞ്ഞെടുപ്പ്; പിണറായി ഉണ്ടെങ്കില്‍ വിഎസ് മത്സരിക്കില്ല

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ്സും പിണറായിയും ഒരുമിച്ച് മത്സരിച്ചേക്കില്ല എന്ന് സൂചന. രണ്ടു പേരും ഒരുമിച്ചു ഈ തിരഞ്ഞെടുപ്പില്‍...

നിയമസഭ തിരഞ്ഞെടുപ്പ്; പിണറായി ഉണ്ടെങ്കില്‍ വിഎസ് മത്സരിക്കില്ല

vs

തിരുവനന്തപുരം : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ്സും പിണറായിയും ഒരുമിച്ച് മത്സരിച്ചേക്കില്ല എന്ന് സൂചന. രണ്ടു പേരും ഒരുമിച്ചു ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ സാധ്യതയില്ലയെന്നും പിണറായി മത്സരിക്കുകയാണെങ്കില്‍ വിഎസ് മാറി നില്‍ക്കും എന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. ഈ വിവരം ഉടന്‍ വിഎസ് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും എന്നും സൂചനകള്‍ ഉണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിഎസ് മത്സരിക്കണം എന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടാന്‍ ഇരിക്കുകയാണ് വിഎസ് തന്റെ നിലപാട് കടുപിക്കുന്നത്. പിണറായിയ്ക്ക് ഒപ്പം മത്സരിക്കുന്നതില്‍ മാത്രമാണ് വിഎസ്സിന്‍റെ എതിര്‍പ്പ് എന്നും കോടിയേരിയാണെങ്കില്‍ വിഎസ് നിലപാട് മയപ്പെടുത്തുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂച്ചിപിക്കുന്നു.

Read More >>