മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ്; വ്യക്തിപരമായ പരാമര്‍ശം സഭയില്‍  ബഹളത്തിനിടയാക്കി

തിരുവനന്തപുരം: സരിതയെ ശരിക്കുമറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന പ്രതിപക്ഷ നേതാവ്  വി.എസ് അച്യുതാനന്ദന്‍റെ പരാമര്‍ശം...

മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ്; വ്യക്തിപരമായ പരാമര്‍ശം സഭയില്‍  ബഹളത്തിനിടയാക്കി

kerala assembly

തിരുവനന്തപുരം: സരിതയെ ശരിക്കുമറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്ന പ്രതിപക്ഷ നേതാവ്  വി.എസ് അച്യുതാനന്ദന്‍റെ പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. ഇതേ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവെച്ചു. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചാ വേളയിലാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കെതിരെ  വ്യക്തിപരമായ പരാമര്‍ശം നടത്തിയത്.


സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാവിലെ പ്രതിപക്ഷ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് സംസാരിച്ചതിന് ശേഷം ആഭ്യന്തര മന്ത്രിയും ആര്യാടനും മുഖ്യമന്ത്രിയും സംസാരിച്ച ശേഷമായിരുന്നു വി.എസ് സംസാരിച്ചു തുടങ്ങിയത്. ക്ലിഫ് ഹൗസിന്റെ അടുക്കളയില്‍ വരെ കേറാന്‍ സരിതയ്ക്ക് അനുവാദമുണ്ടായിരുന്നുവെന്നായിരുന്നു വി.എസിന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രിയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ഒരു പ്രാര്‍ഥനാ യോഗത്തില്‍ പോലും സരിത പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാന്‍ പോലും സരിതയ്ക്ക് അനുവാദമുണ്ടായിരുന്നുവെന്നും വി.എസ് പറഞ്ഞു. ഇത്തരമൊരു മുഖ്യമന്ത്രി ഇരിക്കുന്ന സഭയില്‍ ഇരിക്കാന്‍ തനിക്ക് അപമാനമാണെന്നും പക്ഷേ ജനങ്ങളെ ഓര്‍ത്താണ് ഇവിടെ ഇരിക്കുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.  ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മനെക്കുറിച്ച് വി.എസ് സംസാരിക്കാന്‍ തുടങ്ങിയപ്പോളാണ് ഭരണ പക്ഷം ബഹളമുണ്ടാക്കിയത്.

ഭരണപക്ഷത്തെ ബഹളത്തെത്തുടര്‍ന്ന് പ്രതിപക്ഷവും പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോളാണ് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചത്

Read More >>