മാണി എടുക്കാചരക്ക്; ബാബു പൊന്നിന്‍കുടം: വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഒരേ ആരോപണവും ഒരേ കേസും ഒരുപോലെ കോടതി പരാമര്‍ശവുമുണ്ടായിട്ടും കെ.എം. മാണിക്ക് തുല്യനീതി ലഭിച്ചില്ലെന്ന് പ്രതിപക്ഷ...

മാണി എടുക്കാചരക്ക്; ബാബു പൊന്നിന്‍കുടം: വിഎസ് അച്യുതാനന്ദന്‍

vs-achuthananthan

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഒരേ ആരോപണവും ഒരേ കേസും ഒരുപോലെ കോടതി പരാമര്‍ശവുമുണ്ടായിട്ടും കെ.എം. മാണിക്ക് തുല്യനീതി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയേക്കാള്‍ പത്തിരട്ടി കോഴവാങ്ങിയ ആളാണ് കെ.ബാബു. എന്നിട്ടും ഉമ്മന്‍ചാണ്ടി ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാതെ പോക്കറ്റിലിട്ട്ന ടക്കുകയായിരുന്നെന്ന് വിഎസ് കുറ്റപ്പെടുത്തി.

മന്ത്രിക്കസേരയില്‍ ഒരു മെയ്യും ഇരുകരളുമായാണ് ഉമ്മന്‍ചാണ്ടിയും കെ.ബാബുവും. നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ്. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നടത്തേണ്ടിയുരന്ന പ്രസംഗം വിഎസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.

കുടിലബുദ്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശകുനിയെപ്പോലും തോല്‍പ്പിച്ചു. ഒരേ കേസും ഒരുപോലെ കോടതി പരാമര്‍ശവുമുണ്ടായിട്ടും കെ.എം. മാണിക്ക് തുല്യനീതി ലഭിച്ചില്ല. വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥയാണ് ഇപ്പോള്‍ യു.ഡി.എഫില്‍ മാണിയുടേതെന്നും വി.എസ് പറഞ്ഞു.

Read More >>