പിണറായി മത്സരിച്ചാല്‍  താന്‍  തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം: വിഎസ്

ആലപ്പുഴ: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍  പിണറായി വിജയന്‍ മത്സരിച്ചാല്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്ന് വിഎസ് അച്യ...

പിണറായി മത്സരിച്ചാല്‍  താന്‍  തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വസ്തുതാവിരുദ്ധം: വിഎസ്

achuthananthan

ആലപ്പുഴ: വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍  പിണറായി വിജയന്‍ മത്സരിച്ചാല്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്ന് വിഎസ് അച്യുതാനന്ദന്‍. യാതൊരു പ്രസ്‌ക്തിയുമില്ലാത്ത ഈ വിഷയം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പാര്‍ട്ടി ശത്രുക്കളെ സഹായിക്കാനാണെന്നും വിഎസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കുകയാണെങ്കില്‍   വിഎസ് അച്യുതാനന്ദന്‍ മത്സരിക്കില്ലെന്ന് വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിണറായിയും വിഎസ്സും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതിന്റെ  സൂചനകളാണിതെന്നു  രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു,

Read More >>