ഫോക്‌സ് വാഗന്‍ അമിയോ

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സ്വന്താമായി ഒരു സ്ഥാനം ഉണ്ടാക്കി എടുത്ത ഫോക്സ്വാഗണ്‍ വീണ്ടും വരുന്നു.  സബ്‌കോംപാക്ട് സെഡാന്‍ ശ്രേണിയിലേയ്ക്ക് മറ്റൊരു...

ഫോക്‌സ് വാഗന്‍ അമിയോ

volkswagen-ameo

ഇന്ത്യന്‍ കാര്‍ വിപണിയില്‍ സ്വന്താമായി ഒരു സ്ഥാനം ഉണ്ടാക്കി എടുത്ത ഫോക്സ്വാഗണ്‍ വീണ്ടും വരുന്നു.  സബ്‌കോംപാക്ട് സെഡാന്‍ ശ്രേണിയിലേയ്ക്ക് മറ്റൊരു പുതിയ മോഡല്‍ അവതരിപ്പിച്ചു കൊണ്ടാണ് കമ്പനി ഇന്ത്യയില്‍ കാല് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.  അമിയോ എന്നാണു ഈ മോഡലിന്റെ പേര്.

"ജെര്‍മന്‍ എഞ്ചിനീയറിംഗ് വിത്ത് ആന്‍ ഇന്ത്യന്‍ ഹാര്‍ട്ട്" എന്ന ടാഗ്‌ലൈനോടെ അവതരിപ്പിച്ച അമിയോ പൂര്‍ണ്ണമായും പൂനൈ ചകനിലുള്ള പ്‌ളാന്റിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് തികച്ചും അനുകൂലമായ രീതിയില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്ന ഈ വാഹനം ഫോക്സ്വാഗന്റെ മുന്‍ മോഡലുകളായ പോളോ, വെന്റോ  എന്നിവയില്‍ നിന്നും പ്രജോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഫോക്‌സ വാഗന്റെ സിഗ്‌നേച്ചര്‍ ഡി. എസ്. ജി യൂണിറ്റ് ട്രാന്‍സ്മിഷനാണ് അമിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.  കരുത്തുറ്റബോഡിയും മികച്ച ഡ്രൈവിങ്ങ് സുഖവും പ്രദാനം ചെയ്യുമെന്നാണ് അമിയോയെ കുറിച്ച കമ്പനി നല്‍കുന്ന ഉറപ്പ്.  1.2 ലിറ്റര്‍ എം.പി. ഐ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്രര്‍ റ്റി ഡി ഐ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ അമിയോ ലഭ്യമാകും.