അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച കോഹ്ലിക്ക് പിഴ

ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഉപനായകൻ വിരാട് കോഹ്‌ലിക്ക് രാജ്യാന്തര...

അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച കോഹ്ലിക്ക് പിഴ

virat-kohli-pti_m

ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഉപനായകൻ വിരാട് കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിഴശിക്ഷലഭിച്ചു.

അംപയറുടെ തീരുമാനത്തിനെതിരെ അനിഷ്ടം പ്രകടിപ്പിച്ച കോഹ്‍ലി മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കാന്‍ മാച്ച് റഫറി ജെഫ് ക്രോ നിര്‍ദ്ദേശിച്ചു.

15-ാം ഓവറിൽ അംപയറുടെ എൽബിഡബ്ലിയു തീരുമാനത്തോട് കോഹ്‌ലി അനിഷ്ടംപ്രകടിപിക്കുകയും ബാറ്റ് ഉയര്‍ത്തി കാട്ടുകയുമായിരുന്നു. അർധസെഞ്ചുറിക്ക് ഒരു റൺ അകലെ വച്ചാണ് അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ കോഹ്ലി പുറത്തായത്. ഇതാണ് കോഹ്ലിയെ ചൊടിപ്പിച്ചത്.

Read More >>