ജാട്ട് പ്രക്ഷോഭം: വ്യാപക അക്രമങ്ങള്‍ തുടരുന്നു

ഛണ്ഡിഗഡ്: ഒബിസി സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴുദിവസമായി ഹരിയാനയില്‍ തുടരുന്ന ജാട്ട് സമുദായപ്രക്ഷോഭത്തില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നു. റോത്തക്,...

ജാട്ട് പ്രക്ഷോഭം: വ്യാപക അക്രമങ്ങള്‍ തുടരുന്നു

jat-train759 copy

ഛണ്ഡിഗഡ്: ഒബിസി സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴുദിവസമായി ഹരിയാനയില്‍ തുടരുന്ന ജാട്ട് സമുദായപ്രക്ഷോഭത്തില്‍ വ്യാപക അക്രമങ്ങള്‍ തുടരുന്നു. റോത്തക്, ബിവാനി, ജജ്ജര്‍, സോനേതാപ്, കര്‍ണാല്‍, ഹിസാര്‍ മേഖലകളില്‍ അക്രമം തുടരുന്നത്. കൈതാലിലെ ബുദ്ധകേര റെയില്‍വെ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. റോത്തക്കില്‍ പെട്രോള്‍ പമ്പുകളും കടകളും അഗ്നിക്കിരയാക്കി. മന്ത്രിമാരുടെയും എംഎല്‍എമാരുടും വീടുകള്‍ക്ക് നേരെയും ആക്രമണം. സ്‌കൂളുകള്‍ക്കു തീയിട്ടു. നിരവധി സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ കത്തിച്ചു. ഹരിയാനയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.


ആയിരത്തോളം സൈനികരെയും മൂവായിരത്തിലധികം അര്‍ദ്ധ സൈനികരെയുമാണ് അക്രമം നിയന്ത്രിക്കാന്‍ വിന്യസിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് അക്രമങ്ങള്‍ നിരീക്ഷിക്കുന്നുമുണ്ട്. റോത്തക്ക്, ബിവാനി ഉള്‍പ്പടെയുള്ള ജാട്ട് ശക്തികേന്ദ്രങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഷൂട്ട് ആന്റ് സൈറ്റ് ഉത്തരവ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.  സംഘര്‍ഷം രൂക്ഷമായ റോത്തക് ഉള്‍പ്പടെയുള്ള എട്ട് മേഖലകളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

ചര്‍ച്ച്ക്ക് തയാറാകണമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുടെ ആവശ്യം ജാട്ട് സമുദായ നേതാക്കള്‍ അംഗീകരിച്ചിട്ടില്ല. സ്ഥിഗിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കേന്ദ്ര മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും രാജ്‌നാഥ് സിംഗിനെ കണ്ടു. പാര്‍ടിയിലെ ജാട്ട് നേതാക്കളോട് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കാന്‍ അമിത്ഷ് ആവശ്യപ്പെട്ടു.