ആരോപണവിധേയനായ മുന്‍ ഡി.ജി.പി: വിന്‍സന്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ തിരുമറി നടത്തിയെന്ന ആരോപണവിധേയനായ മുന്‍ ഡി.ജി.പി: വിന്‍സന്‍ എം. പോളിനെ സര്‍ക്കാര്‍ മുഖ്യ വിവരാവകാശ...

ആരോപണവിധേയനായ മുന്‍ ഡി.ജി.പി: വിന്‍സന്‍ എം. പോള്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍

vincent-m-paul


തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ തിരുമറി നടത്തിയെന്ന ആരോപണവിധേയനായ മുന്‍ ഡി.ജി.പി: വിന്‍സന്‍ എം. പോളിനെ സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിച്ചു.

മുഖ്യ വിവരാവകാശ കമ്മിഷണറെയും വിവരാവകാശ കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സമിതിയിൽ വിയോജിപ്പു രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദൻ, ശുപാർശ അംഗീകരിക്കരുതെന്ന് അഭ്യർഥിച്ചു പിന്നീടു ഗവർണർ പി. സദാശിവത്തിനു കത്ത് നൽകി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സമിതിയിൽ അംഗമാണ്.

വിന്‍സന്‍ എം. പോളിനു പുറമെ അഞ്ചു കമ്മിഷണര്‍മാരെയും തെരഞ്ഞെടുത്തു. ഇവരുടെ പട്ടിക അംഗീകാരത്തിനായി രാജ്‌ഭവനിലേക്ക്‌ അയച്ചു. അഞ്ചംഗങ്ങളെ ഭരണമുന്നണിയിലെ ഘടകകക്ഷികള്‍ വീതംവച്ചെടുത്തു.
കമ്മിഷനംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍: അങ്കത്തില്‍ ജയകുമാര്‍ (ജനതാദള്‍), എബി കുര്യാക്കോസ്‌ (ഡി.സി.സി. ജനറല്‍ സെക്രട്ടറി, ആലപ്പുഴ), പി.ആര്‍. ദേവദാസ്‌ (പി.എസ്‌.സി. മുന്‍ അംഗം), അബ്‌ദുള്‍ മജീദ്‌ (മുസ്ലിംലീഗ്‌), റോയ്‌സ് ചിറയില്‍ (പബ്ലിക്‌ പ്രോസിക്യൂട്ടര്‍, കോട്ടയം).


സുതാര്യതയില്ലാത്ത, സത്യസന്ധതയില്ലാത്ത വ്യക്‌തികളെയാണു അംഗങ്ങളാക്കിയിരിക്കുന്നതെന്നു വി.എസ്‌.നിയമനങ്ങളെ കുറിച്ച് പ്രതികരിച്ചു.  ബാർ കോഴക്കേസിൽ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണു വിൻസൻ എം. പോളിനു സർക്കാർ മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനം നൽകിയതെന്നും വി.എസ്. ആരോപിച്ചു.

Read More >>