റെക്കോര്ഡ് വിതരണാവകാശം നേടി വിജയ്‌ ചിത്രം 'തെറി'

കേരളത്തില്‍ റെക്കോര്ഡ് വിതരണാവകാശം നേടിക്കൊണ്ട് വിജയ്‌ ചിത്രം 'തെറി' റിലീസിനൊരുങ്ങുന്നു. 7.5 കോടിക്കാണ് തെറിയുടെ വിതരണാവകാശം ഡിസ്ട്രിബ്യൂട്ടര്‍മാര്‍...

റെക്കോര്ഡ് വിതരണാവകാശം നേടി വിജയ്‌ ചിത്രം

theri

കേരളത്തില്‍ റെക്കോര്ഡ് വിതരണാവകാശം നേടിക്കൊണ്ട് വിജയ്‌ ചിത്രം 'തെറി' റിലീസിനൊരുങ്ങുന്നു. 7.5 കോടിക്കാണ് തെറിയുടെ വിതരണാവകാശം ഡിസ്ട്രിബ്യൂട്ടര്‍മാര്‍ നേടിയിരിക്കുന്നത്. രജനികാന്തിന്റെ 'കബാലി'യെ പോലും പിന്തള്ളിയാണ് 'തെറി' ഈ റെക്കോര്ഡ് സ്വന്തമാക്കിയിരിക്കുന്നത്.

വിജയ്ക്കു കേരളത്തിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് ഇതിനുപിന്നിലെന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാവായ കലൈപുലി. എസ്. താണുവിന്‍റെ നിരീക്ഷണം. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലെ ഒരു സൂപ്പര്‍ താരചിത്രത്തിനു പോലും  5 കോടിയില്‍ കവിഞ്ഞു വിതരണാവകാശം ലഭിക്കാറില്ല. അവിടെയാണ് ഒരു അന്യഭാഷാ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യതയെപ്പറ്റിയുള്ള വ്യക്തമായ ചിത്രം നമുക്ക് കാണാന്‍ സാധിക്കുന്നത്.

സാമന്തയും എയ്മി ജാക്സണുമാണ് ചിത്രത്തില്‍ വിജയിയുടെ നായികമാരായി എത്തുന്നത്. വിജയ്‌യുടെ മകള്‍ ദിവ്യ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് 'തെറി'യുടെ മറ്റൊരു സവിശേഷത. 'രാജാ റാണി' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം ആറ്റ്ലീ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മേയില്‍ തീയറ്ററുകളില്‍ എത്തും.