കമലാ സുരയ്യയയെ വെള്ളിത്തിരയില്‍ അനശ്വരയാക്കാന്‍ വിദ്യ ബാലന്‍.

കേരളത്തിന്റെ അഭിമാനമായ മണ്മറഞ്ഞ എഴുത്തുകാരി കമല സുരയ്യയായി ദേശീയ പുരസ്കാര ജേതാവായ നടി വിദ്യ ബാലന്‍ വേഷമിടുന്നു. കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി...

കമലാ സുരയ്യയയെ വെള്ളിത്തിരയില്‍ അനശ്വരയാക്കാന്‍ വിദ്യ ബാലന്‍.

vidya

കേരളത്തിന്റെ അഭിമാനമായ മണ്മറഞ്ഞ എഴുത്തുകാരി കമല സുരയ്യയായി ദേശീയ പുരസ്കാര ജേതാവായ നടി വിദ്യ ബാലന്‍ വേഷമിടുന്നു. കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിദ്യ നായികയാകുന്നത്. മുന്‍പ് ഉറുമി എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മുഴുനീള നായികാ കഥാപാത്രത്തെ വിദ്യ മലയാളത്തില്‍ അവതരിപ്പിക്കുന്നത്‌.

കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്രം താന്‍ ചെയ്യുന്നതായി കമല്‍ പോയ വര്ഷം പ്രഖ്യാപിച്ചിരുന്നു എങ്കിലും, തുടര്‍ന്ന് അതിനേപ്പറ്റി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനാല്‍ ആ പ്രോജക്റ്റ് നിര്‍ത്തിവെച്ചു എന്നായിരുന്നു മാധ്യമങ്ങളുടെ നിഗമനം. എന്നാല്‍ ഈ വര്ഷം അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത.


കമല സുരയ്യയായി വിദ്യ ബാലന്‍ വേഷമിടുന്നു എന്ന വിവരം സംവിധായകനായ കമല്‍ തന്നെയാണ് വ്യക്തമാക്കിയത്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രം മനസ്സില്‍ ആലോചിച്ചപ്പോള്‍ തന്നെ വിദ്യാ ബാലന്റെ മുഖമാണ് തന്‍റെ മനസ്സിലേക്ക് വന്നതെന്നും  വിദ്യയെ പോലെയുള്ള ഒരു പ്രഗല്‍ഭ അഭിനേത്രിക്കെ ഇത്രയും ശക്തമായ കഥാപാത്രം അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ പറ്റുകയുള്ളൂ എന്നും കമല്‍ വിശദീകരിച്ചു.

ചിത്രത്തിന്‍റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല. 15 മുതല്‍ 67 വയസ്സ് വരെയുള്ള കമലാ സുരയ്യയുടെ ജീവിതകാലഘട്ടം ആണ് ചിത്രത്തിന്‍റെ ഇതിവൃത്തം എന്നാണു അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭ്യമാകുന്ന വിവരം.